രിയാദുസ്സ്വാലിഹീൻ പഠനം വീഡിയോ - രണ്ട് التقوى ഭയഭക്തി പഴയ ക്ലാസ്സുകൾ ഈ ലിങ്കിൽ : https://www.youtube.com/playlist?list=PL4kXg5LktFAaPEa2AuxQiLizdzqyVsTTG 🌷🌷🌷🌷🌷 عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ആശയം: നബി ﷺ പറഞ്ഞു: നിശ്ചയം ദുനിയാവ് മധുരതരവും പച്ചപ്പുള്ള തുമാണ്. നിശ്ചയം ദുനിയാവിൽ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുകയാണ് - നിങ്ങൾ അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നതിനായി. അതിനാൽ നിങ്ങൾ ദുനിയാവിനേയും ( അതിന്റെ തിന്മകളെ ) സ്ത്രീകളേയും (സ്ത്രീകൾ മുഖേന ഉണ്ടായേക്കാവുന്ന ഫിത്നകൾ) സൂക്ഷിക്കുക. കാരണം, ഇസ്രായീല്യരിൽ ഉണ്ടായ ആദ്യത്തെ പരീക്ഷണം സ്ത്രീകളുടെ വിഷയത്തിലായിരുന്നു. (സ്വഹീഹു മുസ്ലിം) https://sunnah.com/muslim:2742 ശ്രദ്ധിക്കുക: സ്ത്രീകളെ സൂക്ഷിക്കുക എന്ന് പറഞ്ഞതിൽ അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി താഴ്ത്തുക, വ്യഭിചാര...
ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين തൗബ അഥവാ അല്ലാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങൽ സംബന്ധിച്ച് പറയുന്ന അദ്ധ്യായം باب التوبة അവതരണം : ശഹന ബിൻത് ഖാലിദ് നാലകത്ത് , W / O റിയാസ് , പോത്തുകല്ല് ഈ ക്ലാസ്സുകളുടെ യു ട്യൂബ് വീഡിയോകളുടെ പ്‌ളേ ലിസ്റ്റ് കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.youtube.com/playlist?list=PLf1c4fdPOOYCymM2ncHeEbP7K6q5FH8PA ആമുഖം: قال العلماء التوبة واجبة من كل ذنب പണ്ഡിതന്മാർ പറയുന്നു : എല്ലാ തരം പാപങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്തു അഥവാ പാശ്ചാത്തപിച്ചു മടങ്ങൽ നിർബന്ധമാണ് . فإن كانت المعصية بين العبد وبين الله تعالي، لا تتعلق بحق آدمي؛ فلها ثلاثة شروط പാപം അല്ലാഹു തആലായും ദാസനും തമ്മിൽ( മാത്രം) ബന്ധപ്പെട്ടതും മനുഷ്യരുടെ അവകാശങ്ങളുമായി ബന്ധപ്പെടാത്തതുമാണെങ്കിൽ , മൂന്നു നിബന്ധനകളാണ് തൗബക്കുള്ളത് أحدها أن يقلع عن المعصية അവയിൽ ഒന്നാമത്തേത് ചെയ്തു വരുന്ന പ...