ഇമാം നവവി റഹിമഹുല്ലാഹ്
( يحيى بن النووي)അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ
മിൻ കലാമി സയ്യിദിൽ മുർസലീൻ
رياض الصالحين من كلام سيد المرسلين
തൗബ അഥവാ അല്ലാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങൽ സംബന്ധിച്ച്
പറയുന്ന അദ്ധ്യായം
باب
التوبة
അവതരണം : ശഹന ബിൻത് ഖാലിദ് നാലകത്ത് , W /
O റിയാസ് , പോത്തുകല്ല്
ഈ ക്ലാസ്സുകളുടെ യു ട്യൂബ് വീഡിയോകളുടെ പ്‌ളേ ലിസ്റ്റ് കാണാൻ
താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.youtube.com/playlist?list=PLf1c4fdPOOYCymM2ncHeEbP7K6q5FH8PA
ആമുഖം:
قال
العلماء
التوبة واجبة من كل ذنب
പണ്ഡിതന്മാർ പറയുന്നു : എല്ലാ തരം പാപങ്ങളിൽ
നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്തു അഥവാ പാശ്ചാത്തപിച്ചു മടങ്ങൽ നിർബന്ധമാണ്.
فإن كانت المعصية بين العبد وبين الله تعالي، لا
تتعلق بحق آدمي؛ فلها ثلاثة شروط
പാപം അല്ലാഹു തആലായും ദാസനും തമ്മിൽ(
മാത്രം) ബന്ധപ്പെട്ടതും മനുഷ്യരുടെ അവകാശങ്ങളുമായി ബന്ധപ്പെടാത്തതുമാണെങ്കിൽ , മൂന്നു നിബന്ധനകളാണ് തൗബക്കുള്ളത്
أحدها
أن يقلع عن المعصية
അവയിൽ ഒന്നാമത്തേത് ചെയ്തു വരുന്ന പാപങ്ങളിൽ നിന്ന് വിരമിക്കുക എന്നതാണ്
والثاني
أن يندم
على فعلها
രണ്ടാമത്തെ നിബന്ധന ചെയ്തു പോയ പാപങ്ങളിൽ
ആത്മാർത്ഥമായി ഖേദിക്കലാണ്
والثالث
أن يعزم
أن لا يعود إليها أبدا
ഒരിക്കലും പാപങ്ങളിലേക്കു തിരിച്ചു പോകുകയില്ല
എന്ന് ഉറച്ചു തീരുമാനിക്കലാണ് മൂന്നാമത്തെ നിബന്ധന
فإن فقد أحد الثلاثة لم تصح توبته
ഈ മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന്
ഇല്ലെങ്കിൽ തൗബ ശരിയാവുകയില്ല
وإن
كانت المعصية تتعلق بآدمي فشروطها أربعة
ഇനി ചെയ്തു പോയ പാപം മനുഷ്യരുമായി ബന്ധപ്പെട്ടതാണെങ്കിൽ തൗബ സ്വീകരിക്കപ്പെടണമെങ്കിൽ
നാല് നിബന്ധനകൾ പൂർത്തീകരിക്കേണ്ടതുണ്ട്
هذه
الثلاثة، وأن يبرأ
من
حق صاحبها، فإن كانت مالاً او نحوه رده إليه، وإن كانت حد
قذف ونحوه مكنه منه أو طلب عفوه، وإن كانت غيبة
استحله منها
ويجب أن
يتوب من جميع الذنب، وبقي عليه الباقي
അപ്പോൾ മനുഷ്യരുമായി ബന്ധപ്പെട്ട പാപങ്ങൾ
ആണെങ്കിൽ മേൽപ്പറഞ്ഞ മൂന്നു നിബന്ധനകൾ കൂടാതെ ആരോടാണോ ഹഖ് ഇടപാട് ഉള്ളത് അവനിൽ ആ വിഷയത്തിൽ
മുക്തനാവുക അതായത് അവനുമായുള്ള ഹഖ് ഇടപാട് തീർക്കുക എന്ന ആറു നിബന്ധന കൂടി തൗബ സ്വീകാര്യം
ആവണമെങ്കിൽ പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്.
അവനു കൊടുക്കാനുള്ള സ്വത്തോ മറ്റോ ആണെങ്കിൽ
അത് കൊടുത്തു വീട്ടുക ,അവനെ ആക്രമിച്ചതോ അവനെതിരിൽ ആരോപണം ഉന്നയിച്ചതോ ചീത്ത വിളിച്ചതു ഒക്കെ ആണെങ്കിൽ
തിരിച്ചു അപ്രകാരം ചെയ്യാൻ അവനെ അനുവദിക്കുകയോ അവനോടു പൊരുത്തപ്പെടീക്കുകയോ ചെയ്യുക അവനെതിരെ പരദൂഷണം പറഞ്ഞതാണെങ്കിൽ അതിൽ നിന്ന്
അവനെ മുക്തനാക്കുക
ചുരുക്കത്തിൽ മനുഷ്യരുമായുള്ള ഹഖ് ഇടപാടുകളുടെ
വിഷയത്തിൽ അത് തീർത്ത ശേഷം അല്ലാഹുവിനോട് പാപമോചനവും
തൗബയും ചെയ്യുമ്പോൾ ആണ് തൗബ പൂർത്തിയാകുന്നത്.
*هداية الأذكياء الى طريقة الأولياء*
*ഹിദായത്തുൽ അദ്കിയാഇ ഇലാ ത്വരീഖത്തിൽ ഔലിയാഇ എന്ന
ഗ്രന്ഥത്തിൽ നിന്ന്*:
https://elibrary.mediu.edu.my/books/maktabah_books/37809_186.html
*أطلب متابا بالندامـة مـقلعــا
وبعزم ترك الذنب فيـمـا اسـتقـبلا*
*وبـراءة مـن كـل حق الآدمي
ولهـذه الأركـان فَـارْع وكـمـلا*
ആശയം: *ചെയ്തു
പോയ തെറ്റുകളിൽ ഖേദിച്ചു കൊണ്ടും തെറ്റുകളിൽ നിന്ന് വിരമിച്ചു കൊണ്ടും ഭാവിയിൽ
തെറ്റുകൾ ഉപേക്ഷിക്കുമെന്ന ദൃഢമായ തീരുമാനത്തോടെയും മനുഷ്യരുമായുള്ള എല്ലാ തരം
സാമ്പത്തികവും സാമൂഹികവുമായ ഹഖ് ഇടപാടുകളിൽ നിന്ന് മുക്തനായിക്കൊണ്ടും നീ
അല്ലാഹുവിനോട് തൗബ തേടുക അഥവാ
പാശ്ചാത്തപിക്കുക، തൗബയുടെ ഈ നാല് റുക്നുകളെ നീ ശരിയായി പാലിക്കുകയും
പൂർത്തീകരിക്കുകയും ചെയ്യുക*
റിയാദുസ്സ്വാലിഹീനിൽ തൗബയുടെ അദ്ധ്യായത്തിന്റെ ആമുഖമാണ് നാം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇവിടെ പരാമർശിച്ചിരിക്കുന്ന ചില
ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക: ഇവിടെ പരാമർശിച്ചിരിക്കുന്ന ചില ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക സൂറത്തുന്നൂറിൽ മുപ്പത്തിയൊന്നാം ആയത്തിന്റെ ഭാഗം നോക്കൂ :
وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ
لَعَلَّكُمْ تُفْلِحُونَ
(النور: من الآية31)
അല്ലയോ സത്യവിശ്വാസികളേ… നിങ്ങളെല്ലാവരും
അല്ലാഹുവിങ്കലേക്ക് പശ്ശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
സൂറത്തു തൗബയുടെ മൂന്നാം വചനത്തിന്റെ തുടക്കം
ശ്രദ്ധിക്കുക :
وَأَنِ اسْتَغْفِرُواْ رَبَّكُمْ ثُمَّ تُوبُواْ
إِلَيْهِ
(هود: من الآية3)
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം
തേടുകയും എന്നിട്ട് അവനിലേക്ക് പശ്ശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുക.
സൂറത്ത് തഹ്രീമ് എട്ടാം ആയത്തിന്റെ ആരംഭത്തിൽ കാണാം :
وقال تعالي:) يَا أَيُّهَا
الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحاً)
(التحريم: من
الآية8)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ
പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക.
_____________________________________________
അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങൽ നിർബന്ധമാണെന്ന് ഇപ്പറഞ്ഞ ആയത്തുകളിൽ നിന്ന് വ്യക്തമാണല്ലോ ; കൂടാതെ ഇഹപര വിജയത്തിലേക്ക്
മനുഷ്യനെ നയിക്കുന്നതാണ് തൗബ എന്നും മനസ്സിലാക്കാം.
ഈ ബാബിൽ ചേർത്തിട്ടുള്ള
ഹദീസുകൾ:
وعن أبي هريرة رضي الله عنه قال:
سمعت رسول الله صلى الله عليه وسلم يقول
وَاللَّهِ إِنِّي لأَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ فِي الْيَوْمِ
أَكْثَرَ مِنْ سَبْعِينَ مَرَّةً
അബൂ ഹുറൈറ റദിയല്ലാഹു
അന്ഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി
ഞാൻ കേട്ടു : ' ഞാൻ ഒരു ദിവസം എഴുപത് തവണയിൽ അധികം അല്ലാഹുവിനോട്
പാപമോചന പ്രാർത്ഥന (ഇസ്തിഗ്ഫാർ)നടത്തുകയും അല്ലാഹുവിലേക്ക് പാശ്ചാപിച്ചു മടങ്ങുകയും
ചെയ്യുന്നുണ്ട്
https://sunnah.com/bukhari/80/4
وعن الأَغَرِّ بْن يَسار المُزنِيِّ رضي الله عنه
قال: قال رسول الله صَلّى اللهُ عَلَيْهِ وسَلَّم
يَا أَيُّهَا النَّاسُ تُوبُوا إِلَى
اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
അഗർ ബ്നു യാസർ അൽ മുസനി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :
അല്ലയോ ജനങ്ങളേ .. നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങൂ ; കാരണം നിശ്ചയം ഞാൻ ഒരു ദിവസം അല്ലാഹുവിങ്കലേക്ക് നൂറു തവണ പശ്ചാത്തപിച്ചു മടങ്ങുന്നു
أسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
എന്ന് അർത്ഥമുള്ള എന്ന വചനം ആത്മാർത്ഥമായി ദിവസവും നൂറു തവണ ചൊല്ലുന്നതിനും
അതനുസരിച്ചു നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നതിനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
وعن
أبي حمزة أنس بن مالك الأنصارى خادم رسول الله صلى الله عليه وسلم، رضي الله عنه
قال قال رسول الله صلى الله عليه وسلم
اللَّهُ
أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ سَقَطَ عَلَى بَعِيرِهِ، وَقَدْ
أَضَلَّهُ فِي أَرْضِ فَلاَةٍ
متفق
عليه)
ആശയം : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി
വ സല്ലമയുടെ സേവകനായിരുന്ന അനസ് ബ്നു മാലിക് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:
മരുഭൂമിയിൽ വച്ച് ഒട്ടകം നഷ്ട്ടപ്പെട്ട നിങ്ങളിൽ
ഒരാൾക്ക് ആ ഒട്ടകത്തെ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തേക്കാൾ ,
അല്ലാഹു തന്റെ ദാസൻ തന്നിലേക്ക് പാശ്ചാത്തപിച്ചു
മടങ്ങുന്നത് കാരണം സന്തോഷിക്കും.
https://sunnah.com/bukhari/80/6
وفي
رواية لمسلم
സ്വഹീഹ് മുസ്‌ലിമിലെ റിപ്പോർട്ടിൽ ഇപ്രകാരം കാണാം :
قَالَ رَسُولُ
اللَّهِ صلى الله عليه وسلم "
اللَّهُ أَشَدُّ فَرَحًا
بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى
رَاحِلَتِهِ بِأَرْضِ فَلاَةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ
وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِي ظِلِّهَا قَدْ
أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا
هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ
الْفَرَحِ اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ . أَخْطَأَ مِنْ شِدَّةِ
الْفَرَحِ
ആശയം : ഒരാൾ ഒരു മരുഭൂമിയിലൂടെ തന്റെ ഒട്ടകപ്പുറത്ത്
സഞ്ചരിക്കുന്നുവെന്നു കരുതുക .അയാൾക്കു തിന്നാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവും
എല്ലാം ആ ഒട്ടകപ്പുറത്താണ് .അങ്ങിനെ യാത്രയിൽ അയാളുടെ ഒട്ടകം എങ്ങോട്ടോ പോയി ;അയാൾക്ക് ഒട്ടകത്തെ നഷ്ടപ്പെട്ടു .അയാൾ ആകെ നിരാശനായി.അങ്ങിനെ
നിരാശനായി അയാൾ ഒരു മരത്തിന്റെ തണലിൽ കിടന്നു .അങ്ങിനെയിരിക്കെ , അതാ തന്റെ ഒട്ടകം തന്റെ മുന്നിൽ .അയാൾ സന്തോഷത്തിന്റെ ആധിക്യത്താൽ ഒട്ടകത്തിന്റെ മൂക്കുകയർ
പിടിച്ചിട്ടു പറഞ്ഞു പോയി : ' അല്ലാഹുവേ … നീയാണ് എന്റെ ദാസൻ , ഞാൻ നിന്റെ രക്ഷിതാവും എന്ന്. സന്തോഷത്തിന്റെ ആധിക്യത്താൽ
ആയിരുന്നു അയാൾക്ക് വാക്കുകൾ തെറ്റിപ്പോയത് .ഈ കഥയിലെ മനുഷ്യന് ഉണ്ടായ സന്തോഷത്തേക്കാൾ
വലിയ സന്തോഷമാണ് തന്റെ ദാസൻ തന്നിലേക്ക് പാശ്ചാത്തപിച്ചു മടങ്ങുമ്പോൾ അല്ലാഹുവിനു ഉണ്ടാവുക
(അവലംബം : റിയാദുസ്സ്വാലിഹീൻ വിത്ത് ദലീലുൽ ഫാലിഹീൻ &ശറഹു ഇബ്നു ഉസൈമീൻ)
https://al-maktaba.org/book/9260/96#p1
ശ്രദ്ധിക്കുക : ഇവിടെ ഒട്ടകം
നഷ്ട്ടപ്പെട്ട ആ വ്യക്തി (അല്ലാഹുമ്മ അന്ത റബ്ബീ
വ അന അബ്ദുക്ക) ' അല്ലാഹുവേ , നീയാണ് എന്റെ രക്ഷിതാവ്
, ഞാൻ നിന്റെ അടിമയും '
എന്നാണു പറയേണ്ടിയിരുന്നത് .എന്നാൽ സന്തോഷത്തിന്റെ
ആധിക്യം കൊണ്ടാണ് അയാൾക്ക് നാക്കുപിഴ സംഭവിച്ചു اللَّهُمَّ
أَنْتَ عَبْدِي وَأَنَا رَبُّكَ അല്ലാഹുവേ .. നീയാണ് എന്റെ ദാസൻ , ഞാൻ നിന്റെ രക്ഷിതാവും എന്ന് പറഞ്ഞു പോയതാണ്. പ്രത്യക്ഷത്തിൽ
അത് കുഫ്രിന്റെ വചനം ആണെങ്കിലും പോലും നാക്കുപിഴ ആയി ഇങ്ങിനെ സംഭവിക്കുന്നത് കൊണ്ട് ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്നില്ല
عَنْ أَبِي مُوسَى، عَنِ النَّبِيِّ
صلى الله عليه وسلم قَالَ " إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ
بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ
لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
ആശയം : അബൂ
മൂസൽ അശ്അരി റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം
പറഞ്ഞു : പകലിൽ തിന്മ ചെയ്യുന്ന വ്യക്തിയുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനായി അല്ലാഹു രാത്രിയിലും
അവന്റെ കൈ നീട്ടിക്കൊണ്ടിരിക്കും .രാത്രിയിൽ തിന്മ ചെയ്യുന്ന വ്യക്തിയുടെ പശ്ചാത്താപം
സ്വീകരിക്കുന്നതിനായി അല്ലാഹു പകലിലും അവന്റെ
കൈ നീട്ടിക്കൊണ്ടിരിക്കും.(അന്ത്യനാൾ അടുപ്പിച്ചു
) സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ ഇത്(തൗബ സ്വീകരിക്കൽ) തുടരും
ഹദീസ്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ
رَسُولُ اللَّهِ صلى الله عليه وسلم " مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ
مَغْرِبِهَا تَابَ اللَّهُ عَلَيْهِ
ആശയം : അബൂ ഹുറൈറ റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : സൂര്യൻ പടിഞ്ഞാറ്
നിന്ന് ഉദിക്കുന്നതിന് മുമ്പായി ആരെങ്കിലും പശ്ചാത്തപിച്ചുവോ അവന്റെ പശ്ചാതാപം അല്ലാഹു
സ്വീകരിക്കുന്നതാണ്
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട് . തൗബക്ക് സമയം
ഉണ്ടല്ലോ എന്ന് കരുതി തൗബ പിന്തിക്കരുത് .കാരണം ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ
മരണ ദിവസം ആണല്ലോ അയാളുടെ ഈ ദുനിയാവിലെ അന്ത്യനാൾ .അത് എപ്പോൾ സംഭവിക്കും എന്ന് അവനു
മുൻകൂട്ടി അറിയില്ലല്ലോ .അതിനാൽ പാപം വന്നു പോയാൽ
ഉടൻ തന്നെ പാപമോചന പ്രാർത്ഥനയും (ഇസ്തിഗ്ഫാർ)
തൗബയും നടത്തുക .നമ്മുടെ മരണ സമയം റൂഹ് തൊണ്ടക്കുഴിയിൽ എത്തിയാൽ (غرغرة
ഗർഗറത്തിന്റെ സമയം
) പിന്നെ അല്ലാഹു നമ്മുടെ തൗബ സ്വീകരിക്കില്ല. ജീവിതത്തിൽ എല്ലാ
പ്രതീക്ഷയും നഷ്ട്ടപ്പെട്ടാൽ,മരണത്തിന്റെ മാലാഖ ഹാജരായാൽ,റൂഹു തൊണ്ടക്കുഴിയിൽ എത്തിയാൽ,നെഞ്ചിൻ കൂട് ഇടുങ്ങിയാൽ,അവസാന ശ്വാസം എത്തിയാൽ പിന്നെ ആ സമയത്ത്
തൗബ സ്വീകരിക്കപ്പെടുന്നതല്ല.
https://sunnah.com/muslim/48/55
ഹദീസ്
ആശയം : ഇബ്നു ഉമർ റദിയല്ലാഹു അൻഹു റിപ്പോർട്ട്
ചെയ്യുന്നു: ഒരു ദാസന്റെ റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ (മരണസമയം) അല്ലാഹു അവന്റെ
പശ്ചാത്താപം സ്വീകരിക്കും (റൂഹ് തൊണ്ടക്കുഴിയിൽ എത്തിയാൽ പിന്നെ പശ്ചാത്തപിച്ചിട്ടു
കാര്യമില്ല എന്നർത്ഥം )
https://sunnah.com/tirmidhi/48/168
തൗബയുമായി ബന്ധപ്പെട്ടു സൂറത്തുന്നിസാഇലെ
إِنَّمَا التَّوْبَةُ عَلَى
اللّهِ لِلَّذِينَ يَعْمَلُونَ السُّوَءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن
قَرِيبٍ فَأُوْلَـئِكَ يَتُوبُ اللّهُ عَلَيْهِمْ وَكَانَ اللّهُ عَلِيماً
حَكِيماً
പശ്ചാത്താപം/തൗബ സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവില്ലായ്മ/ജഹാലത്ത് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്കാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം
അറിയുന്നവനും യുക്തിമാനുമാകുന്നു
NOTE: ‘അറിവില്ലായ്മ/ജഹാലത്ത് നിമിത്തം തിന്‍മ ചെയ്യുകയും’ എന്ന് പറഞ്ഞത് സംബന്ധിച്ച്
മുജാഹിദ് എന്നവർ പറയുന്നു:കരുതിക്കൂട്ടിയോ അല്ലാതെയോ അല്ലാഹുവിനെ ധിക്കരിക്കുന്ന
ഏതൊരാളും അവന്റെ ദോഷം നീങ്ങുന്നത് വരെ ജാഹിൽ/വിഡ്ഢി /അറിവില്ലാത്തവൻ ആണ്.
وَلَيْسَتِ التَّوْبَةُ
لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ
قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ
أُوْلَـئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
പശ്ചാത്താപം /തൗബ എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം
ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല.
സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക്
വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
أَتيْتُ صفْوانَ
بْنِ عسَّالٍ رضِي الله عنْهُ أَسْأَلُهُ عن الْمَسْحِ عَلَى الْخُفَّيْنِ
فقال
مَا جَاءَ بِكَ يَا زِرُّ ؟ فقُلْتُ : ابْتغَاءُ الْعِلْمِ ،
فقَال: إِنَّ الْملائِكَةَ تَضَعُ أَجْنِحتِها لِطَالِبِ الْعِلْمِ رِضاء بمَا يَطلُبُ ، فَقلْتُ : إِنَّه قدْ حَكَّ في
صدْرِي الْمسْحُ عَلَى الْخُفَّيْنِ بَعْدَ الْغَائِطِ والْبوْلِ ، وكُنْتَ
امْرَءاً مِنْ أَصْحاب النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم ، فَجئْت
أَسْأَلُكَ : هَلْ سمِعْتَهُ يذْكرُ في ذَلِكَ شيْئاً ؟ قال : نعَمْ كانَ يأْمُرنا
إذا كُنا سفراً أوْ مُسافِرين
أَن لا ننْزعَ خفافَنا ثلاثة أَيَّامٍ ولَيَالِيهنَّ
إِلاَّ مِنْ جنَابةٍ ، لكِنْ مِنْ غائطٍ وبْولٍ ونْومٍ . فقُلْتُ : هَل سمِعتهُ
يذكُر في الْهوى شيْئاً ؟ قال : نعمْ كُنَّا مَع رسول الله صَلّى اللهُ عَلَيْهِ
وسَلَّم في سفرٍ ، فبيْنا نحنُ عِنْدهُ إِذ نادَاهُ أَعْرابي بصوْتٍ له جهوريٍّ :
يا مُحمَّدُ ، فأَجَابهُ رسولُ الله صَلّى اللهُ عَلَيْهِ وسَلَّم نحْوا مِنْ
صَوْتِه : «هاؤُمْ» فقُلْتُ لهُ : وَيْحَكَ اغْضُضْ مِنْ صَوْتِكَ فإِنَّك عِنْد
النَّبيِّ صَلّى اللهُ عَلَيْهِ وسَلَّم وقدْ نُهِيت عَنْ هذا ، فقال : واللَّه لا
أَغضُضُ : قَالَ الأَعْرابِيُّ : الْمَرْءُ يُحِبُّ الْقَوم ولَمَّا يلْحق بِهِمْ؟
قال النَّبِيُّ صَلّى اللهُ عَلَيْهِ وسَلَّم : «الْمرْءُ مع منْ أَحَبَّ يَوْمَ
الْقِيامةِ فما زَالَ يُحدِّثُنَا حتَّى
ذكر باباً من الْمَغْرب مَسيرةُ عرْضِه أوْ يسِير الرَّاكِبُ في عرْضِهِ
أَرْبَعِينَ أَوْ سَبْعِينَ عَاماً. قَالَ سُفْيانُ أَحدُ الرُّوَاةِ . قِبل
الشَّامِ خلقَهُ اللَّهُ تعالى يوْم خلق السموات والأَرْضَ مفْتوحاً لِلتَّوبة لا
يُغلقُ حتَّى تَطلُعَ الشَّمْسُ مِنْهُ
رواه التِّرْمذي
وغيره وقال : حديث حسن صحيح
ആശയം : സിർറു ബ്നു ഹുബൈഷ് റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു : ഞാൻ സഫ്‌വാൻ ബ്നു അസ്സാൽ
റദിയല്ലാഹു അന്ഹുവിന്റെ അടുത്ത് രണ്ടു ഖുഫ്ഫകൾക്ക്
മേൽ തടവുന്നത് (വുദു ചെയ്യുമ്പോൾ കാലുകൾ കഴുകുന്നതിനു പകരം ഖുഫ്ഫക്ക് മേൽ തടവൽ
) സംബന്ധിച്ച് ചോദിക്കുന്നതിനായി ചെന്നു.അദ്ദേഹം എന്നോട് എന്റെ ആഗമനോദ്ദേശ്യം തിരക്കി
.ഞാൻ പറഞ്ഞു : അറിവ് തേടുന്നതിനായി വന്നതാണ് ഞാൻ .അദ്ദേഹം പറഞ്ഞു: ' മലക്കുകൾ വിജ്ഞാനം തേടുന്നവന്റെ വിജ്ഞാന തേട്ടത്തിലെ സന്തോഷം
കാരണമായി വിജ്ഞാനം തേടുന്നവന് ചിറകുകൾ താഴ്ത്തിക്കൊടുക്കുന്നതാണ് 'കാഷ്ഠിക്കുകയും മൂത്രിക്കുകയും ചെയ്ത ശേഷം (അതായത് വുദു മുറിഞ്ഞ
ശേഷം വുദു എടുക്കുമ്പോൾ ) രണ്ടു ഖുഫ്ഫകൾക്ക് മേൽ തടവുന്നത് സംബന്ധിച്ചു എന്റെ മനസ്സിൽ ചില സംശയങ്ങളുണ്ട് .താങ്കൾ അല്ലാഹുവിന്റെ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സഹാബാക്കളിൽ പെട്ട ഒരു സ്വഹാബി ആയിരുന്നല്ലോ ,അതിനാൽ ഞാൻ താങ്കളുടെ അടുത്ത് സംശയ നിവാരണത്തിനായി വന്നിരിക്കുകയാണ്
. ആ വിഷയത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ എന്തെങ്കിലും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു : ' അതെ , ഞങ്ങൾ യാത്രയിലാവുമ്പോൾ ഞങ്ങൾക്ക്
ജനാബത്തു ഉണ്ടായാൽ ഒഴികെ (കുളി നിർബന്ധമാകുന്ന കാര്യങ്ങൾ ഉണ്ടായാൽ ഒഴികെ ), ഖുഫ്ഫകൾ അഴിച്ചു കാലുകൾ കഴുകേണ്ടതില്ല എന്ന് നബി ഞങ്ങളോട് നിർദ്ദേശിക്കാറുണ്ടായിരുന്നു
; എന്നാൽ കാഷ്ഠിക്കുകയോ മൂത്രിക്കുകയോ ഉറങ്ങുകയോ (മറ്റോ ) ചെയ്തത്
കാരണം വുദു മുറിഞ്ഞാൽ വുദു എടുക്കുന്ന സമയത്ത് ഖുഫ്ഫ ഊരി കാലുകൾ കഴുകുന്നതിനു പകരം
ഖുഫ്ഫകൾക്കു മേൽ വെള്ളം കൊണ്ട് തടവാൻ ആണ് നബി നിർദ്ദേശിച്ചിരുന്നത് .
ഞാൻ അടുത്ത ചോദ്യം ചോദിച്ചു
: ' സ്നേഹത്തെ സംബന്ധിച്ച് നബി എന്തെങ്കിലും
പറഞ്ഞിരുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?' അദ്ദേഹം പറഞ്ഞു: ' അതെ , ഒരിക്കൽ ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ
കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങിനെ ഞങ്ങൾ നബിയുടെ സമീപം ഉള്ളപ്പോൾ ഉയർന്ന ശബ്ദത്തിൽ
ഒരു ഗ്രാമീണ അറബി വന്നു നബിയെ വിളിച്ചു : ' ഓ .. മുഹമ്മദ്,അപ്പോൾ നബിയും അതെ ശബ്ദത്തിൽ ഉച്ചത്തിൽ മറുപടി പറഞ്ഞു : 'ഹാഉം' .ഞാൻ ആ ഗ്രാമീണ അറബിയോട് പറഞ്ഞു : 'നിനക്ക് നാശം , താങ്കൾ പതിയെ സംസാരിക്കൂ -ഇങ്ങിനെ ഒച്ചയിടാതെ .താങ്കൾ അല്ലാഹുവിന്റെ
റസൂലിന്റെ അടുത്താണ് . റസൂലിന്റെ അടുത്ത് ഇങ്ങിനെ ഉച്ചത്തിൽ സംസാരിക്കുന്നതു വിലക്കപ്പെട്ടിട്ടുണ്ട്
.ഇത് കേട്ട് അയാൾ പറഞ്ഞു : ' അല്ലാഹുവാണ് സത്യം,ഞാൻ എന്റെ ശബ്ദം താഴ്ത്തുകയൊന്നുമില്ല ' തുടന്ന് ആ ഗ്രാമീണ അറബി നബിയോട് ചോദിച്ചു : ഒരാൾ ഒരു സമൂഹത്തെ
ഇഷ്ട്ടപ്പെടുന്നു ; എന്നാൽ കർമ്മങ്ങളിൽ അവരോടൊപ്പം
എത്തുന്നുമില്ല( എങ്കിൽ അയാളുടെ അവസ്ഥ എങ്ങനെയാവും?).നബി മറുപടി പറഞ്ഞു : ' അന്ത്യനാളിൽ മനുഷ്യൻ അവൻ ഇഷ്ട്ടപ്പെടുന്നവരുടെ കൂടെയായിരിക്കും
_കർമ്മങ്ങളിൽ അവരോടൊപ്പം എത്തിയില്ലെങ്കിൽ പോലും .
പിന്നീട് നബി സ്വല്ലല്ലാഹു അലൈഹി
വ സല്ലം ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു .അങ്ങിനെ നബി ഒരു വാതിലിനെ സംബന്ധിച്ച് പറഞ്ഞു
.പടിഞ്ഞാറ് ഉള്ള ഒരു വാതിൽ അതിന്റെ വീതി നാൽപ്പതു അല്ലെങ്കിൽ എഴുപതു വർഷത്തെ വഴിദൂരമാണ്
.ഒരു ഹദീസ് റിപ്പോർട്ടർ സുഫ്യാൻ പറയുന്നു : ' ശാമിന്റെ ഭാഗത്ത് ആണ് ആ വാതിൽ, ആകാശവും ഭൂമികളെ പടച്ച അന്ന്
തന്നെ അല്ലാഹു അതിനെ പടച്ചു -തൗബ സ്വീകരിക്കുന്നതിന് തുറന്നിരിക്കുന്ന അവസ്ഥയിൽ .സൂര്യൻ
ആ ഭാഗത്തു നിന്ന് ഉദിക്കുന്നത് വരെ തൗബയുടെ ആ വാതിൽ അടക്കപ്പെടുകയില്ല (സുനനു തിര്മുദി)
https://sunnah.com/tirmidhi/48/166
ഈ ഹദീസ് തൗബയുടെ അദ്ധ്യായത്തിൽ ആണ്ഗ്രന്ഥകർത്താവ്
ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും നിരവധി വിഷയങ്ങൾ ഈ ഹദീസിൽ അടങ്ങിയിരിക്കുന്നു.
വിജ്ഞാന സമ്പാദനത്തിന്റെ പ്രാധാന്യം
ദീനിയ്യായ സംശയ നിവാരണം
ഖുഫ്ഫ തടവൽ - വുദു ചെയ്യുമ്പോൾ കാലുകൾ കഴുകുന്നതിനു
പകരം ഖുഫ്ഫക്ക് മേൽ തടവൽ അനുവദനീയമാണ് .എന്നാൽ ഇത് കട്ടിയുള്ള ധരിച്ചാൽ നടക്കാൻ സാധിക്കുന്ന
തരത്തിൽ ഉള്ള ഖുഫ്ഫ ആവണമെന്നും വളരെ മൃദുവായ കട്ടി കുറഞ്ഞ സോക്കസിനു മുകളിൽ തടവൽ അനുവദനീയമല്ലെന്നും
ചില പണ്ഡിതന്മാർ നിരീക്ഷിച്ചിട്ടുണ്ട് .കട്ടി കുറഞ്ഞതാണെങ്കിൽ പോലും കുഴപ്പമില്ല എന്ന
വീക്ഷണവുമുണ്ട് .
ഖുഫ്ഫ
ധരിച്ച സമയത്തു വുദു ഉണ്ടായിരുന്നെങ്കിൽ മാത്രമേ ഇങ്ങിനെ വുദു ചെയ്യുമ്പോൾ കാലുകൾ കഴുകുന്നതിനു
പകരം ഖുഫ്ഫക്ക് മേൽ തടവൽ അനുവദനീയമാവൂ.നാട്ടിൽ താമസിക്കുന്നതിന് ഒരു ദിവസവും യാത്രക്കാരനു
മൂന്നു ദിവസവും ആണ് ഇങ്ങിനെ തടവാൻ അനുവാദമുള്ളത്
അന്ത്യനാളിൽ നാം ഇഷ്ട്ടപ്പെട്ടവരുടെ കൂടെയാവും
നാം .അതിനാൽ തന്നെ അല്ലാഹുവിന്റെ റസൂലിന്റെയും സഹാബാക്കളുടെയും സജ്ജനങ്ങളുടെയും കൂടിയാവണം
നാം അന്ത്യനാളിൽ എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ,
മറ്റെന്തിനേക്കാളും അല്ലാഹുവിനെയും റസൂലിനെയും
സ്നേഹിക്കുക .അവരെ സ്നേഹിക്കുക .അല്ലാഹുവിനു
വേണ്ടി സ്നേഹിക്കുക
തൗബ സ്വീകരിക്കുന്നതിന് പടിഞ്ഞാറ് ഭാഗത്ത്
ഒരു വാതിൽ ഉണ്ട് .അത് ആകാശഭൂമികളുടെ സൃഷ്ടിയുടെ ദിവസം മുതൽ തന്നെ അല്ലാഹു തുറന്നിട്ടിരിക്കുന്നു
.വളരെ വിശാലമായ ഒരു വാതിൽ ആണ് തൗബയുടെ വാതിൽ .അത് അന്ത്യനാൾ അടുപ്പിച്ചു അല്ലാഹു ലോക്ക്
ചെയ്യുന്നതാണ് .പിന്നീട് അത് തുറക്കപ്പെടുന്നതോ തൗബ അഥവാ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതോ
അല്ല
كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَسَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَاهِبٍ فَأَتَاهُ فَقَالَ إِنَّهُ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَهَلْ لَهُ مِنَ تَوْبَةٍ فَقَالَ لاَ . فَقَتَلَهُ فَكَمَّلَ بِهِ مِائَةً ثُمَّ سَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَجُلٍ عَالِمٍ فَقَالَ إِنَّهُ قَتَلَ مِائَةَ نَفْسٍ فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ نَعَمْ وَمَنْ يَحُولُ بَيْنَهُ وَبَيْنَ التَّوْبَةِ انْطَلِقْ إِلَى أَرْضِ كَذَا وَكَذَا فَإِنَّ بِهَا أُنَاسًا يَعْبُدُونَ اللَّهَ فَاعْبُدِ اللَّهَ مَعَهُمْ وَلاَ تَرْجِعْ إِلَى أَرْضِكَ فَإِنَّهَا أَرْضُ سَوْءٍ . فَانْطَلَقَ حَتَّى إِذَا نَصَفَ الطَّرِيقَ أَتَاهُ الْمَوْتُ فَاخْتَصَمَتْ فِيهِ مَلاَئِكَةُ الرَّحْمَةِ وَمَلاَئِكَةُ الْعَذَابِ فَقَالَتْ مَلاَئِكَةُ الرَّحْمَةِ جَاءَ تَائِبًا مُقْبِلاً بِقَلْبِهِ إِلَى اللَّهِ . وَقَالَتْ مَلاَئِكَةُ الْعَذَابِ إِنَّهُ لَمْ يَعْمَلْ خَيْرًا قَطُّ . فَأَتَاهُمْ مَلَكٌ فِي صُورَةِ آدَمِيٍّ فَجَعَلُوهُ بَيْنَهُمْ
أي حكماً
فَقَالَ قِيسُوا مَا بَيْنَ الأَرْضَيْنِ فَإِلَى أَيَّتِهِمَا كَانَ
أَدْنَى فَهُوَ لَهُ فَقَاسُوهُ فَوَجَدُوهُ أَدْنَى إِلَى الأَرْضِ الَّتِي
أَرَادَ فَقَبَضَتْهُ مَلاَئِكَةُ الرَّحْمَةِ
ആശയം :
അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു
: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:
നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരു സമുദായത്തിൽ
തൊണ്ണൂറ്റിയൊൻപതു പേരെ വധിച്ച ഒരു വ്യക്തിയുണ്ടായിരുന്നു.അങ്ങിനെ അയാൾക്ക് മുക്തിയുടെ
മാർഗ്ഗം അറിയുന്നതിനായി ഭൂമിയിൽ എവിടെയെങ്കിലും നല്ല അറിവുള്ള പണ്ഡിതന്മാർ ഉണ്ടോ എന്ന്
അന്വേഷിച്ചു .ആരോ പറഞ്ഞു അയാൾക്കു ഒരു സന്യാസിയെ
സംബന്ധിച്ച് വിവരം കിട്ടി.അയാൾ ആ സന്യാസിയെ സമീപിച്ചു താൻ തൊണ്ണൂറ്റിയൊൻപതു പേരെ വധിച്ചിട്ടുണ്ടെന്നും
തനിക്കു പശ്ചാത്തപിക്കാൻ അവസരമുണ്ടോ എന്നും അന്വേഷിച്ചപ്പോൾ നിഷേധ രൂപത്തിലായിരുന്നു
സന്യാസിയുടെ മറുപടി.തനിക്കു തൗബയില്ല എന്ന് കേട്ട പാടെ ആ സന്യാസിയെയും കൊന്നു അയാൾ
നൂറു പൂർത്തിയാക്കി.എങ്കിലും, മുക്തിയുടെ മാർഗ്ഗം അറിയുന്നതിനായി ഭൂമിയിൽ എവിടെയെ
ങ്കിലും നല്ല അറിവുള്ള പണ്ഡിതന്മാർ ഉണ്ടോ എന്ന അയാളുടെ അന്വേഷണം തുടർന്നു .
ഒരു പണ്ഡിതനെ സംബന്ധിച്ച് അയാൾക്ക് വിവരം കിട്ടി.നൂറു
പേരെ കൊന്ന ആ വ്യക്തി പ്രസ്തുത പണ്ഡിതനെ സമീപിച്ചു
, താൻ നൂറു പേരെ വധിച്ചിട്ടുണ്ടെന്നും
തനിക്കു തൗബയുണ്ടോ എന്നും ആരാഞ്ഞു. ആ പണ്ഡിതൻ പറഞ്ഞു : അതെ , തനിക്കു തൗബയുണ്ട് .എന്താണ് തനിക്കും തൗബക്കും ഇടയിൽ തടസ്സം?അല്ലാഹുവിനെ ആരാധിക്കുന്ന ജനങ്ങളുള്ള
ഒരു പ്രദേശമുണ്ട്.അവിടേക്കു നീ പോയി അവിടെ അവരുടെ കൂടെ അല്ലാഹുവിനെ ആരാധിക്കണം.നിന്റെ
നാട്ടിലേക്ക് നീ മടങ്ങരുത്. കാരണം ആ നാട് മോശമാണ്.
അങ്ങിനെ ആ വ്യക്തി ആ നല്ല നാട് ലക്ഷ്യമാക്കി
യാത്ര പുറപ്പെട്ടു .പാതി വഴിയിലെത്തിയപ്പോൾ അയാൾക്ക് മരണം വന്നെത്തി .അപ്പോൾ അനുഗ്രഹത്തിന്റെ
മലക്കുകളും ശിക്ഷയുടെ മലക്കുകളും അദ്ദേഹത്തിന്റെ ആത്മാവ് സ്വീകരിക്കുവാന്‍ തർക്കത്തിലായി
.റഹ്മത്തിന്റെ മലക്കുകൾ പറഞ്ഞു : ഇയാൾ തന്റെ തെറ്റുകളിൽ പശ്ചാത്തപിച്ചു കൊണ്ട് അല്ലാഹുവിലേക്ക്
മുന്നിട്ടു വന്ന വ്യക്തിയാണ് (അതിനാൽ ഇയാൾ ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്).എന്നാൽ ശിക്ഷയുടെ
മലക്കുകൾ പറഞ്ഞു : ഇയാൾ ഒരു നന്മയും ചെയ്തിട്ടില്ലല്ലോ (അതിനാൽ ഇയാൾ ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്).അപ്പോള്‍
ഒരു മനുഷ്യന്റെ രൂപത്തില്‍ അവിടെ വന്ന മറ്റൊരു മലക്ക് മധ്യസ്ഥനായി അവരോട് പറഞ്ഞു: അയാളുടെ നാട്ടിലേക്കും അയാള്‍ പോയിക്കൊണ്ടിരിക്കുന്ന
നാട്ടിലേക്കുമുള്ള ദൂരം നിങ്ങള്‍ അളക്കുക. എന്നിട്ട് എങ്ങോട്ടാണോ അയാള്‍ കൂടുതല്‍ അടുത്തിരിക്കുന്നത്
അവിടേക്ക് നിങ്ങള്‍ അയാളെ ചേര്‍ക്കുക. അങ്ങിനെ അയാള്‍ കൂടുതല്‍ അടുത്തിരിക്കുന്നത്
നന്മയുടെ നാട്ടിലേക്കാണെന്ന് കണ്ടപ്പോള്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ അയാളുടെ ആത്മാവിനെ
ഏറ്റെടുത്തു. (മുത്തഫഖുന്‍ അലൈഹി)
https://sunnah.com/muslim/50/54
ശ്രദ്ധിക്കുക :
അന്യായമായി ഒരു മനുഷ്യനെ
വധിക്കുക എന്നത് വന്പാപങ്ങളിൽ പെട്ടതാണെങ്കിലും
അങ്ങിനെയുള്ള ഗൗരവതരമായ പാപം ചെയ്ത വ്യക്തിക്കും അയാൾ ചെയ്തു പോയ തെറ്റിൽ അതിയായി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി നല്ല വഴിയിൽ ജീവിതം തുടരുവാനും
പരലോകത്ത് രക്ഷപ്പെടുവാനും അവസരമുണ്ടെന്നു ഇസ്‌ലാം പഠിപ്പിക്കുന്നു.
അന്യായമായി ഒരു മനുഷ്യനെ
വധിച്ച വ്യക്തിക്ക് കൊല്ലപ്പെട്ട വ്യക്തിയിൽ നിന്ന് പൊരുത്തപ്പെടീക്കാൻ ഈ ലോകത്ത് വച്ച്
സാധിക്കില്ലല്ലോ .ഇക്കാരണത്താൽ ഒരു പക്ഷെ , നിശ്ചിത കാലം നരക ശിക്ഷ അനുഭവിച്ചേക്കാം. എന്നാൽ കൊല്ലപ്പെട്ട
വ്യക്തിയുടെ അനന്തരാവകാശികൾക്കു നഷ്ട്ടപരിഹാരം നൽകിയും കൊല്ലപ്പെട്ട വ്യക്തിക്കു വേണ്ടി
പ്രാർത്ഥിച്ചു കൊണ്ടും മറ്റും ഇതിനു പരിഹാരം
തേടാൻ ശ്രമിക്കുകയാണ് വേണ്ടത് . കൂടാതെ അല്ലാഹുവിലേക്ക് ആത്മാർത്ഥമായി ഖേദിച്ചു മടങ്ങുകയും
സൽപ്രവർത്തികൾ വർദ്ധിപ്പിക്കുകയും ചെയ്യുക .
ഇവിടെ കൃത്യമായ അറിവില്ലാതെ
ഫത്‌വ നൽകിയതാണ് ആദ്യത്തെ സന്യാസിക്ക് സംഭവിച്ച പിഴ . പ്രസ്തുത പിഴ ചോദ്യകർത്താവ് ഒരു
കൊല കൂടി നടത്തുന്നതിനും സന്യാസിയുടെ ജീവൻ നഷ്ട്ടപ്പെടുന്നതിനും ഇടയാക്കി . ഏതായാലും
ഇനി രക്ഷയില്ല , എനിക്ക് ഇനി നന്നാവാൻ
ഒരു വകുപ്പുമില്ല എന്ന ചിന്ത ഒരു കുറ്റവാളിയിൽ അങ്കുരിച്ചാൽ അയാൾ കൂടുതൽ കുറ്റകൃത്യങ്ങളിലേക്കു
നീങ്ങാനും
സന്ദർഭവും സാഹചര്യവും
അനുസരിച്ചു കാര്യങ്ങളെ ദീനീ പ്രമാണങ്ങളുടെ വെളിച്ചത്തിൽ കൃത്യമായി അപഗ്രഥിച്ചു മതവിധി
നൽകുന്ന പണ്ഡിതൻ കൃത്യമായ അറിവില്ലാതെ ധാരാളം ഇബാദത്ത് (ആരാധന) ചെയ്യുന്ന ആബിദിനെക്കാൾ ശ്രേഷ്ഠനാണ്
https://al-maktaba.org/book/9260/80#p4
http://www.hadithportal.com/index.php?show=hadith&h_id=13&uid=0&sharh=9000&book=756&bab_id=3
ഇൻ ഷാ അല്ലാഹ് തുടരും
നിയ്യത്തിന്റെ അദ്ധ്യായം പ്ളേ
ലിസ്റ്റ് ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.youtube.com/playlist?list=PLf1c4fdPOOYChB9e58DF61gRgKa9ts0ID
നോട്ട്സ് കൂടി വായിക്കുക.
യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാൻ
സൗകര്യമുള്ളവർ അങ്ങിനെ ചെയ്യുക
നിങ്ങൾ
കേട്ട ശേഷം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലേക്കും മറ്റും ഇസ്ലാമിക
ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക
അൽ കിതാബ് ലേഡീസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ സ്ത്രീകൾ 9747968472 ലേക്ക് പരിചയപ്പെടുത്തിക്കൊണ്ടു ശബ്ദ സന്ദേശം അയക്കുക
Comments
Post a Comment