Skip to main content

CLASS – 6 - രിയാദുസ്സ്വാലിഹീൻ باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية


ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين
CLASS – 6
1441 (12.07.2020)
അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية


ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും  ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു )


ഹദീസ് 5

حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا إِسْرَائِيلُ، حَدَّثَنَا أَبُو الْجُوَيْرِيَةِ، أَنَّ مَعْنَ بْنَ يَزِيدَبن الخنس   رضي الله عنهم وهو وأبوه وجده صحابيون، قَالَ  كَانَ أَبِي يَزِيدُ أَخْرَجَ دَنَانِيرَ يَتَصَدَّقُ بِهَا فَوَضَعَهَا عِنْدَ رَجُلٍ فِي الْمَسْجِدِ، فَجِئْتُ فَأَخَذْتُهَا فَأَتَيْتُهُ بِهَا فَقَالَ وَاللَّهِ مَا إِيَّاكَ أَرَدْتُ‏.‏ فَخَاصَمْتُهُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ لَكَ مَا نَوَيْتَ يَا يَزِيدُ، وَلَكَ مَا أَخَذْتَ يَا مَعْنُ
മഅ്‌നു ബിന്‌യസീദ് റദിയല്ലാഹു അന്ഹുവിൽ നിന്ന് നിവേദനം: എന്‍റെ പിതാവ്  പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നതിന്നായി അല്‍പം ദീനാറുകള്‍ പള്ളിയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ കൈവശം ഏൽപ്പിച്ചു. ഞാൻ മസ്ജിദിൽ പോയി ആ ധർമ്മം സ്വീകരിക്കുകയും വീട്ടിലേക്ക് കൊണ്ട് വരികയും ചെയ്തു.( ഒരു പക്ഷേ യസീദിന്റെ മകനാണു വന്നത് എന്ന് ആ വ്യക്തി അറിഞ്ഞു കാണില്ല ;അതല്ലെങ്കിൽ അയാൾ ധർമ്മം സ്വീകരിക്കാൻ അർഹനാണ് എന്ന് കരുതി മകന് തന്നെ നല്കിയതാവാം) ഇതറിഞ്ഞപ്പോൾ പിതാവ് പറഞ്ഞു: ഞാന്‍ നിനക്ക് വേണ്ടിയായിരുന്നില്ല അത് ദാനം ചെയ്തത്. അപ്പോള്‍ ഞാന്‍ ആ വിഷയത്തില്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് പരാതി പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘മഅ്ന്‍, നിങ്ങള്‍ എടുത്തത് നിങ്ങള്‍ക്കുള്ളത് തന്നെ. യസീദ്, നിങ്ങള്‍ക്ക് നിങ്ങളുടെ ഉദ്ദേശ്യമനുസരിച്ച് പ്രതിഫലമുണ്ടായിരിക്കും


വിശദീകരണം:


1. ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും എന്നാൽ യഥാർത്ഥത്തിൽ അത് സംഭവിച്ചപ്പോൾ അയാൾ കരുതിയ പോലെ അല്ല സംഭവിച്ചത് എങ്കിലും അയാളുടെ സദുദ്ദേശ്യത്തിനു പ്രതിഫലം നല്കപ്പെടുന്നതാണ് എന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
2. ഒരാൾ സക്കാത്തിന് അർഹതപ്പെട്ട ഒരു വ്യക്തിയെ അന്വേഷിച്ചു സകാത്ത് അയാൾക്ക് നൽകിയ  ശേഷം  അയാൾ സക്കാത്തിന് അർഹനല്ല എന്ന് വ്യക്തമായാലും അയാളുടെ സക്കാത്ത് വീടുന്നതാണ്.

3. മക്കൾ ഉൾപ്പെടെ ചെലവിന് കൊടുക്കൽ ബാധ്യതയുള്ള ആളുകൾക്ക്  - അവർ പാവപ്പെട്ടവരാണെങ്കിൽ - ഐച്ഛിക ധർമ്മം (സദഖ)നൽകുന്നത്  അനുവദനീയമാണ്; എന്നാൽ സകാത്ത് മുതലിൽ നിന്ന് ഇത്തരം ആളുകൾക്ക് നൽകിയാൽ  സാധാരണഗതിയിൽ സകാത്ത് വീടുകയില്ല.

--------------------------
സ്വഹീഹുൽ ബുഖാരിയിൽ വന്ന ഒരു ഹദീസ് ശ്രദ്ധിക്കുക:

وَعَنْ أَبِي سَعِيدٍ اَلْخُدْرِيِّ رضى الله عنه  قَالَ:  { جَاءَتْ زَيْنَبُ اِمْرَأَةُ اِبْنِ مَسْعُودٍ, فَقَالَتْ: يَا رَسُولَ اَللَّهِ, إِنَّكَ أَمَرْتَ اَلْيَوْمَ بِالصَّدَقَةِ, وَكَانَ عِنْدِي حُلِيٌّ لِي, فَأَرَدْتُ أَنْ أَتَصَدَّقَ بِهِ, فَزَعَمَ اِبْنُ مَسْعُودٍ أَنَّهُ وَوَلَدُهُ أَحَقُّ مَنْ تَصَدَّقْتُ بِهِ عَلَيْهِمْ, فَقَالَ اَلنَّبِيُّ ‏- صلى الله عليه وسلم ‏- "صَدَقَ اِبْنُ مَسْعُودٍ, زَوْجُكِ وَوَلَدُكِ أَحَقُّ مَنْ تَصَدَّقْتِ بِهِ عَلَيْهِمْ".‏ } رَوَاهُ اَلْبُخَارِيُّ 

ആശയം :അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : അബ്ദുല്ലാഹി ഇബ്നു മസ്ഊദ് റദിയല്ലാഹു അൻഹുമാ അവർകളുടെ ഇണ സൈനബ് റദിയല്ലാഹു അന്ഹാ ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ വന്നു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ... ധർമ്മം ചെയ്യണമെന്ന് ഇന്ന് അങ്ങ് കല്പിച്ചിരുന്നുവല്ലോ.എന്റെ പക്കൽ എന്റെ കുറച്ചു ആഭരണങ്ങൾ ഉണ്ട് .അത് ധർമ്മം ചെയ്യാം എന്ന് ഞാൻ കരുതി.അപ്പോൾ എന്റെ ഭർത്താവ് അബ്ദുല്ലാഹി ഇബ്നു മസ്ഊദ് അദ്ദേഹവും അദ്ധേഹത്തിന്റെ മകനുമാണ് ഞാൻ ധർമ്മം ചെയ്യാൻ ഏറ്റവും അർഹതപ്പെട്ടത്‌ എന്ന്  പറഞ്ഞു.അപ്പോൾ നബി ഇപ്രകാരം മറുപടി നൽകി: '  അബ്ദുല്ലാഹി ഇബ്നു മസ്ഊദ് പറഞ്ഞത് സത്യമാണ്.നിന്റെ ഭർത്താവും നിന്റെ മകനുമാണ് നീ ധർമ്മം ചെയ്യാൻ ഏറ്റവും അർഹതപ്പെട്ടത്‌
------------------------------------

ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് പറയുന്നു:
 أَجْمَعَتْ الْأُمَّةُ عَلَى أَنَّ الصَّدَقَةَ عَلَى الْأَقَارِبِ أَفْضَلُ مِنْ الْأَجَانِبِ . وَالْأَحَادِيثُ فِي الْمَسْأَلَةِ كَثِيرَةٌ مَشْهُورَةٌ
(അർഹരായ )ബന്ധുക്കൾക്ക് ഐച്ഛിക ധർമ്മം നൽകുന്നത് അന്യർക്ക് നൽകുന്നതിനേക്കാൾ പുണ്യകരമാണ്.ഈ വിഷയത്തിലെ ഹദീസുകൾ ധാരാളവും പ്രസിദ്ധങ്ങളുമാണ്.

ഇബ്നു ഖുദ്‌ദാമ അൽ ഹമ്പലി റഹിമഹുല്ലാഹ് പറയുന്നു:
وَلَا يُعْطَى مِنْ الصَّدَقَةِ الْمَفْرُوضَةِ لِلْوَالِدَيْنِ ، وَإِنْ عَلَوْا ، وَلَا لِلْوَلَدِ ، وَإِنْ سَفَلَ 
ഫർദാക്കപ്പെട്ട സദഖ (സകാത്ത്) മാതാപിതാക്കൾക്കും (മാതാവിന്റെ മാതാവ് ,മാതാവിന്റെ മാതാവിന്റെ മാതാവ് ....... ,പിതാവിന്റെ പിതാവ്,പിതാവിന്റെ പിതാവിന്റെ പിതാവ്….  ഉൾപ്പെടെ) മക്കൾക്കും (മക്കളുടെ മക്കൾ, അവരുടെ ഉൾപ്പെടെ ) നൽകൽ അനുവദനീയമല്ല.

 
(അവലംബം:  ഇമാം നവവിയുടെ റിയാദുസ്സ്വാലിഹീൻ ഇബ്നു  ഉസൈമീൻ അവർകളുടെ ശറഹു സഹിതം)


പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരേ...
നോട്ട്സ് കൂടി വായിക്കുക.
യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാൻ സൗകര്യമുള്ളവർ അങ്ങിനെ ചെയ്യുക
നിങ്ങൾ കേട്ട ശേഷം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലേക്കും മറ്റും ഇസ്ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക

അൽ  കിതാബ് ലേഡീസ് വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ചേരാൻ സ്ത്രീകൾ 9747968472 ലേക്ക് പരിചയപ്പെടുത്തിക്കൊണ്ടു  ശബ്ദ സന്ദേശം അയക്കുക

Comments

Popular posts from this blog

തൗബ-POST 1-രിയാദുസ്സ്വാലിഹീൻ - ശഹന ബിൻത് ഖാലിദ് നാലകത്ത് , W / O റിയാസ് , പോത്തുകല്ല്

  ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ   رياض الصالحين من كلام سيد المرسلين തൗബ അഥവാ അല്ലാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങൽ സംബന്ധിച്ച് പറയുന്ന അദ്ധ്യായം باب التوبة അവതരണം : ശഹന ബിൻത് ഖാലിദ് നാലകത്ത് , W / O   റിയാസ് , പോത്തുകല്ല് ഈ ക്ലാസ്സുകളുടെ യു ട്യൂബ് വീഡിയോകളുടെ പ്‌ളേ ലിസ്റ്റ് കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.youtube.com/playlist?list=PLf1c4fdPOOYCymM2ncHeEbP7K6q5FH8PA   ആമുഖം: قال العلماء   التوبة واجبة من كل ذنب പണ്ഡിതന്മാർ പറയുന്നു : എല്ലാ തരം പാപങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്തു അഥവാ പാശ്ചാത്തപിച്ചു മടങ്ങൽ നിർബന്ധമാണ് .   فإن كانت المعصية بين العبد وبين الله تعالي، لا تتعلق بحق آدمي؛ فلها ثلاثة شروط പാപം അല്ലാഹു തആലായും ദാസനും തമ്മിൽ( മാത്രം) ബന്ധപ്പെട്ടതും മനുഷ്യരുടെ അവകാശങ്ങളുമായി ബന്ധപ്പെടാത്തതുമാണെങ്കിൽ , മൂന്നു നിബന്ധനകളാണ്   തൗബക്കുള്ളത് أحدها   أن يقلع عن المعصية അവയിൽ ഒന്നാമത്തേത് ചെയ്തു വരുന്ന പ...

ഹദീസ് 7 - നിയ്യത്തിന്റെ ബാബ് - രിയാദുസ്സ്വാലിഹീൻ رياض الصالحين من كلام سيد المرسلين

السلام عليكم ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ   رياض الصالحين من كلام سيد المرسلين എന്ന കിതാബിൽ നിന്ന് : 1441 (26.07.2020) باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) CLASS –8 അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/BEZ9dgsFXic ഹദീസ് 7 وعن أبي هريرة عبد الرحمن بن صخر رضي الله عنه قال قال رسول الله صلى الله عليه وسلم‏ ‏ إِنَّ اللَّهَ لاَ يَنْظُرُ إِلَى أَجْسَادِكُمْ وَلاَ إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ ‏ ‏ وَأَشَارَ بِأَصَابِعِهِ إِلَى صَدْرِهِ അബൂഹുറൈറ റദിയല്ലാഹു അന്ഹു പറയുന്നു:    അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുകയുണ്ടായി: ‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കു...