https://youtu.be/1iBsS1P5-vs ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين CLASS – 4 1441 (28.06.2020) അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം) باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) ഹദീസ്-3 وعن عائشة - رضي الله عنها قالت قال النبي صلي الله عليه وسلم (لاَ هِجْرَةَ بَعْدَ الْفَتْحِ وَلَكِنْ جِهَادٌ وَنِيَّةٌ، وَإِذَا اسْتُنْفِرْتُمْ فَانْفِرُو ا) متفق عليه ومعناه: لا هجرة من مكة؛ لأنها صارت دار إسلام. ആശയം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : മക്കാ ഫത്ഹിന് (മക്കാ വിജയം) ശേഷം ഹിജ്റയില്ല ; എന്നാൽ ജിഹാദും നിയ്യത്തുമുണ്ട് . (നിങ്ങൾ ജീവിക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റ...