Skip to main content

CLASS_2 രിയാദു സ്സ്വാലിഹീൻ رياض الصالحين باب الإخلاص وإحضار النية في جميع الأعمال والأقوال البارزة



ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), റിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين
CLASS – 2
1441 ശവ്വാൽ 22(14.06.2020)
(ക്ലാസ്സിന്റെ  യു റ്റിയൂബ് വീഡിയോ ലിങ്ക് ഈ പോസ്റ്റിന്റെ അവസാനം ചേർത്തിട്ടുണ്ട്.അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية


ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും  ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത


ഈ ബാബിന്റെ  ആരംഭത്തിൽ ചേർത്തിട്ടുള്ള വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക
അല്ലാഹു പറയുന്നു:
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്‌കരായ നിലയില്അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്ത്തുവാനും സകാത്ത് നൽകുവാനും  അല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല.അതത്രെ വക്രതയില്ലാത്ത മതം’ (സൂറ: ബയ്യിന – 5 )
لَنْ يَنَالَ اللَّهَ لُحُومُهَا وَلا دِمَاؤُهَا وَلَكِنْ يَنَالُهُ التَّقْوَى مِنْكُم
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്എത്തുന്നതേയില്ല. എന്നാല്നിങ്ങളുടെ ധര്മ്മനിഷ്ഠയാണ് അവങ്കല്എത്തുന്നത്’. (സൂറ: ഹജ്ജ്: 37)
(قُلْ إِنْ تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّهُ)
(നബിയേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്’. (സൂറ: ആലു ഇംറാന്‍: 29)

ഏതൊരു സൽപ്രവർത്തി ചെയ്യുമ്പോഴും നല്ല നിയ്യത്ത് ഉണ്ടായിരിക്കണം ; അതായത് നമ്മുടെ ഉദ്ദേശ്യ ശുദ്ധി നന്നായിരിക്കണം.അല്ലാഹുവിന്റെ പ്രീതി ആവണം സൽകർമ്മം ചെയ്യുന്നതിലൂടെ നമ്മുടെ ലക്‌ഷ്യം .അല്ലാതെ ജനങ്ങളുടെ പ്രശംസയോ അംഗീകാരമോ ആയിരിക്കരുത്.നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്.

ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നതായി  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നമ്മെ ഉണർത്തുന്നു: അല്ലാഹു പറയുന്നു:

أَنَا أَغْنَى الشُّرَكَاءِ عَنْ الشِّرْكِ؛ مَنْ عَمِلَ عَمَلًا أَشْرَكَ مَعِي غَيْرِي، تَرَكْتُهُ وَشِرْكَهُ
ആശയം :എനിക്ക് ഒരു പങ്കുകാരനെയും ആവശ്യമില്ലാത്ത വിധം സ്വയം പര്യാപ്തനാണ്. ആരെങ്കിലും എന്നോടൊപ്പം പങ്കുകാരെ ചേർത്ത് (ശിർക്ക്‌ ചെയ്‌ത്‌ ) കർമ്മം ചെയ്‌താൽ ഞാൻ അവനെയും  അവന്റെ കർമ്മത്തെയും ഉപേക്ഷിക്കും
https://sunnah.com/qudsi40/5

റിയാദുസ്സ്വാലിഹീനിലെ ഹദീസ്  നമ്പർ 1

وعن أمير المؤمنين أبي حفص عمر بن الخطاب
رضي الله عنه، قال‏:‏ سمعت رسول الله صلى الله عليه وسلم يقول:
‏ إنما الأعمال بالنيات، وإنما لكل
امرىء ما نوى فمن كانت هجرته إلى الله ورسوله فهجرته إلى الله ورسوله، ومن
كانت هجرته لدنيا يصيبها، أو امرأة ينكحها
فهجرته إلى ما هاجر إليه
1.   അമീറുല്മുഅ്മിനീന്ഉമറുബ്‌നുല്ഖത്വാബ്(റ) വില്നിന്ന്, അദ്ദഹം പറഞ്ഞു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം പറയുന്നതായി ഞാന്കേട്ടിരിക്കുന്നു. കർമ്മങ്ങൾക്ക് പ്രതിഫലം നല്കു്ന്നത് ഉദ്ദേശ്യ മനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്ഉദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണ് ഹിജ്‌റ (പാലായനം) നടത്തുന്നതെങ്കില്അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും തിരുദൂതനിലേക്കും തന്നെയായിരിക്കും. ആരുടെയെങ്കിലും പാലായനം അയാള്നേടാനുദ്ദേശിക്കുന്ന ഐഹിക ക്ഷേമത്തേയോ, വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്അവന്റെ  ഹിജ്‌റ അവൻ ഹിജ്‌റ പോയത് ഏതിലേക്കാണ് അതിലേക്കു ആയിരിക്കും. (മുത്തഫഖുന്അലൈഹി)

വിശദീകരണം
ഏതൊരു കർമ്മം നാം ചെയ്യുമ്പോഴും നമുക്ക് ഒരു ഉദ്ദേശ്യം ഉണ്ടാവുമല്ലോ.അല്ലാഹുവിന്റെ വജ്ഹും നമ്മുടെ  പരലോക വിജയവും  ആണ് കർമ്മം ചെയ്യുന്നത് കൊണ്ട് നമ്മുടെ ഉദ്ദേശ്യ ലക്ഷ്യമെങ്കിൽ അത് നമുക്ക് ലഭിക്കും .എന്നാൽ ഭൗതിക ലാഭവും ദുനിയാവ് നേടലും ആണ് ഉദ്ദേശ്യമെങ്കിൽ ചിലപ്പോൾ അത് ലഭിച്ചെന്നു വരാം , ചിലപ്പോൾ അത് പോലും കിട്ടിയില്ല എന്നും വരാം.


സൂറത്തുൽ ഇസ്രാഉ 18 & 19 ആയത്തുകൾ ശ്രദ്ധിക്കുക:
مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاء لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلاهَا مَذْمُومًا مَّدْحُورًا
ക്ഷണികമായതിനെ ( ഇഹലോകത്തെ ) യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ ( അവരില്‍ നിന്ന്‌ ) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ ഇവിടെ വെച്ച്‌ തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന്‌ നല്‍കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌.
وَمَنْ أَرَادَ الآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُم مَّشْكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.
هجرة المكان وهجرة العمل وهجرة العامل

ഈ ഹദീസിൽ പരാമർശിക്കപ്പെട്ട മറ്റൊരു സുപ്രധാന സംഗതിയാണ് ഹിജ്‌റ അഥവാ പാലായനം .ഇത് പല തരത്തിലുണ്ട്.ഏതു തരത്തിൽ പെട്ട ഹിജ്‌റ ആണെങ്കിൽ അല്ലാഹുവിലേക്കുള്ള പാലായനം ആകുമ്പോൾ ആണ് പ്രതിഫലാര്ഹം ആകുന്നത്

ഇസ്‌ലാമികമായ ജീവിക്കാൻ ഒരു നിലക്കും സാഹചര്യമില്ലാത്ത ഒരു പ്രദേശത്തു നിന്ന് എല്ലാം ത്യജിച്ചു അതിനു സാഹചര്യമുള്ള പ്രദേശത്തേക്ക് അല്ലാഹുവിനെ ഉദ്ദേശിച്ചു പുറപ്പെടുന്നതാണ് ഒരു തരം ഹിജ്‌റ.

ല്ലാഹു നിരോധിച്ച എല്ലാ അധർമ്മ പ്രവർത്തികളിൽ  നിന്നും പാപങ്ങളിൽ നിന്നും അല്ലാഹുവിനെ ഓർത്ത് വെടിഞ്ഞു നിൽക്കലാണ് മറ്റൊരു തരം  ഹിജ്‌റ
അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു:
الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ
ആരോരുത്തന്റെ കയ്യിൽ നിന്നും നാവിൽ നിന്നുമാണോ (അവന്റെ ഉപദ്രവങ്ങളിൽ നിന്ന്) മറ്റുള്ളവർ രക്ഷപ്പെട്ടിട്ടുള്ളത് അവനാണ് മുസ്ലിം.അല്ലാഹു നിരോധിച്ചതെല്ലാം വെടിയുന്നവനാണ് മുഹാജിർ.

അധർമ്മവും മ്ലേച്ഛതയും പ്രവർത്തിക്കുന്നവനെ അവൻ അധർമ്മം വെടിയുന്നതിനു വേണ്ടി ബഹിഷ്‌ക്കരിക്കലും ഒരു തരം ഹിജ്റ ആയി പണ്ഡിതന്മാർ വിവരിച്ചു കാണുന്നുണ്ട്.

Comments

Popular posts from this blog

തൗബ-POST 1-രിയാദുസ്സ്വാലിഹീൻ - ശഹന ബിൻത് ഖാലിദ് നാലകത്ത് , W / O റിയാസ് , പോത്തുകല്ല്

  ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ   رياض الصالحين من كلام سيد المرسلين തൗബ അഥവാ അല്ലാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങൽ സംബന്ധിച്ച് പറയുന്ന അദ്ധ്യായം باب التوبة അവതരണം : ശഹന ബിൻത് ഖാലിദ് നാലകത്ത് , W / O   റിയാസ് , പോത്തുകല്ല് ഈ ക്ലാസ്സുകളുടെ യു ട്യൂബ് വീഡിയോകളുടെ പ്‌ളേ ലിസ്റ്റ് കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.youtube.com/playlist?list=PLf1c4fdPOOYCymM2ncHeEbP7K6q5FH8PA   ആമുഖം: قال العلماء   التوبة واجبة من كل ذنب പണ്ഡിതന്മാർ പറയുന്നു : എല്ലാ തരം പാപങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്തു അഥവാ പാശ്ചാത്തപിച്ചു മടങ്ങൽ നിർബന്ധമാണ് .   فإن كانت المعصية بين العبد وبين الله تعالي، لا تتعلق بحق آدمي؛ فلها ثلاثة شروط പാപം അല്ലാഹു തആലായും ദാസനും തമ്മിൽ( മാത്രം) ബന്ധപ്പെട്ടതും മനുഷ്യരുടെ അവകാശങ്ങളുമായി ബന്ധപ്പെടാത്തതുമാണെങ്കിൽ , മൂന്നു നിബന്ധനകളാണ്   തൗബക്കുള്ളത് أحدها   أن يقلع عن المعصية അവയിൽ ഒന്നാമത്തേത് ചെയ്തു വരുന്ന പ...

രണ്ട്التقوى ‏ ‏ഭയഭക്തി

രിയാദുസ്സ്വാലിഹീൻ പഠനം വീഡിയോ - രണ്ട് التقوى ഭയഭക്തി പഴയ ക്ലാസ്സുകൾ ഈ ലിങ്കിൽ : https://www.youtube.com/playlist?list=PL4kXg5LktFAaPEa2AuxQiLizdzqyVsTTG 🌷🌷🌷🌷🌷 عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ആശയം: നബി ﷺ പറഞ്ഞു: നിശ്ചയം ദുനിയാവ് മധുരതരവും പച്ചപ്പുള്ള തുമാണ്. നിശ്ചയം ദുനിയാവിൽ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുകയാണ് - നിങ്ങൾ അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നതിനായി. അതിനാൽ നിങ്ങൾ ദുനിയാവിനേയും ( അതിന്റെ തിന്മകളെ ) സ്ത്രീകളേയും (സ്ത്രീകൾ മുഖേന ഉണ്ടായേക്കാവുന്ന ഫിത്നകൾ) സൂക്ഷിക്കുക. കാരണം, ഇസ്രായീല്യരിൽ ഉണ്ടായ ആദ്യത്തെ പരീക്ഷണം സ്ത്രീകളുടെ വിഷയത്തിലായിരുന്നു. (സ്വഹീഹു മുസ്ലിം) https://sunnah.com/muslim:2742 ശ്രദ്ധിക്കുക: സ്ത്രീകളെ സൂക്ഷിക്കുക എന്ന് പറഞ്ഞതിൽ അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി താഴ്ത്തുക, വ്യഭിചാര...

CLASS – 6 - രിയാദുസ്സ്വാലിഹീൻ باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين CLASS – 6 1441 (12.07.2020) അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/ICZI-gJaO7w باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) ഹദീസ് 5 حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا إِسْرَائِيلُ، حَدَّثَنَا أَبُو الْجُوَيْرِيَةِ، أَنَّ مَعْنَ بْنَ يَزِيدَ بن الخنس     رضي الله عنهم وهو وأبوه وجده صحابيون،   قَالَ   كَانَ أَبِي يَزِيدُ أَخْرَجَ دَنَانِيرَ يَتَصَدَّقُ بِهَا فَوَضَعَهَا عِنْدَ رَجُلٍ فِي الْمَسْجِدِ، فَجِئْتُ فَأَخَذْتُهَا فَأَتَيْتُهُ بِهَا فَقَالَ وَاللَّهِ مَا إِيَّاكَ أَرَدْتُ...