Skip to main content

ക്ലാസ്സ് 3-റിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين

ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), റിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين
CLASS – 3
1441 ശവ്വാൽ 29(21.06.2020)
(ക്ലാസ്സിന്റെ  യു റ്റിയൂബ് വീഡിയോ ലിങ്ക് ഈ പോസ്റ്റിന്റെ അവസാനം ചേർത്തിട്ടുണ്ട്.അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://youtu.be/4fpsqWaRcJI

باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും  ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു )

ഹദീസ്- 2

وعن أم المؤمنين أم عبد الله عائشة -رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ يَغْزُو جَيْشٌ الْكَعْبَةَ، فَإِذَا كَانُوا بِبَيْدَاءَ مِنَ الأَرْضِ يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ ‏"‏‏.‏ قَالَتْ قلت يَا رَسُولَ اللَّهِ كَيْفَ يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ، وَفِيهِمْ أَسْوَاقُهُمْ وَمَنْ لَيْسَ مِنْهُمْ‏.‏ قَالَ ‏"‏ يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ، ثُمَّ يُبْعَثُونَ عَلَى نِيَّاتِهِمْ
)متفق عليه هذا لفظ البخاري(

വിശ്വാസികളുടെ മാതാവായ ആയിശ  റദിയല്ലാഹു അന്ഹാ പറയുന്നു: നബി  സ്വല്ലല്ലാഹു അലൈഹി വ സല്ലം  പറയുകയുണ്ടായി: ‘കഅ്‌ബക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരു സൈന്യം വരും. അവര്‍ ബൈദാഇലെത്തിയാല്‍  അവരുടെ ആദ്യം മുതല്‍ അവസാനം വരെയുള്ള മുഴുവനാളുകളെയും ഭൂമി വിഴുങ്ങിക്കളയും’. ആയിശ  റദിയല്ലാഹു അന്ഹാ പറയുന്നു: ഇത് കേട്ടപ്പോൾ ഞാൻ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു : എങ്ങിനെ അവർ ഒന്നടങ്കം നശിപ്പിക്കപ്പെടും അല്ലാഹുവിന്‍റെ ദൂതരെ, യുദ്ധം ചെയ്യാത്തവരായ ആ പ്രദേശങ്ങളിലുള്ള ആളുകളും അവിടങ്ങളിലുള്ള വ്യാപാര സ്ഥലങ്ങളുമൊക്കെ അക്കൂട്ട ത്തില്‍ പെടില്ലേ (നിരപരാധികളും നശിപ്പിക്കപ്പെടില്ലേ ?). അവിടുന്ന്  മറുപടി പറഞ്ഞു: ‘അവരുടെ ആദ്യം മുതല്‍ അവസാനം വരെ നശിപ്പിക്കപ്പെടുകയും പിന്നീട് അവരവരുടെ ഉദ്ദേശ്യം (നിയ്യത്ത്) അനുസരിച്ചു അന്ത്യനാളില്‍ അവർ പുനര്‍ജീവിപ്പിക്കപ്പെടുകയും ചെയ്യും’.
(അവലംബം:  ഇമാം നവവിയുടെ റിയാദുസ്സ്വാലിഹീൻ ഇബ്നു  ഉസൈമീൻ അവർകളുടെ ശറഹു സഹിതം)
https://al-maktaba.org/book/9260/22#p1

വിശദീകരണം:

ഒരു വിഭാഗം ജനങ്ങൾ പാപങ്ങളിൽ മുഴുകിയതു കാരണം അല്ലാഹുവിന്റെ ശിക്ഷ ആ പ്രദേശത്ത് ഇറങ്ങുകയാണെങ്കിൽ സജ്ജനങ്ങൾ ഉൾപ്പെടെ ആ ശിക്ഷയിൽ നശിപ്പിക്കപ്പെട്ടേക്കാം എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ പിന്നീട് സജ്ജനങ്ങൾക്കു പരലോകത്ത് സ്വർഗ്ഗം പ്രതിഫലമായി നൽകപ്പെടും. ഒരു സമൂഹത്തിൽ അധർമ്മം വ്യാപിക്കുമ്പോൾ അത് തടയാൻ സാധ്യമായ മാർഗ്ഗങ്ങൾ അവലംബിക്കാൻ സത്യവിശ്വാസികൾക്ക്‌ ബാധ്യതയുണ്ട്

സൂറത്തുൽ അൻഫാൽ 25 -ആം ആയത്തിൽ അല്ലാഹു പറയുന്നു:
وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً
وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴾٢٥﴿
നിങ്ങളില്‍നിന്നു അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമായി ബാധിക്കാത്ത ഒരു തരം പരീക്ഷണത്തെ (അഥവാ കുഴപ്പത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.
അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നു അറിയുകയും ചെയ്യുവിന്‍.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
അല്ലാഹുവിന്റെ ഭവനമായ കഅബയെ അക്രമികളിൽ നിന്ന്  അല്ലാഹു സംരക്ഷിക്കുമെന്ന് വിശുദ്ധ ഖുർആൻ വചനങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

സൂറത്ത് ആലു ഇമ്രാൻ 96 -ആം ആയത്തിൽ  അല്ലാഹുവിന്റെ ഭവനമായ കഅബയെ കുറിച്ച് അല്ലാഹു പറയുന്നു:

إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ
നിശ്ചയമായും, മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതായ ഒന്നാമത്തെ വീട്, ആശീര്‍വദിക്കപ്പെട്ടതായും, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായും കൊണ്ട് ബക്കഃ [മക്കഃ]യിലുള്ളത് തന്നെയാകുന്നു.

സൂറത്തുൽ ഹജ്ജ് 25 -ആമത്തെ ആയത്ത് ശ്രദ്ധിക്കുക:
إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاء الْعَاكِفُ فِيهِ وَالْبَادِ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُذِقْهُ مِنْ عَذَابٍ أَلِيمٍ
തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക്‌ -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ ( കരുതിയിരിക്കട്ടെ ). അവിടെ വെച്ച്‌ വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന്‌ വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌.
………………………………………………..
ഈ ഹദീസിൽ വിശുദ്ധ കഅബ തകർക്കാൻ ഒരു സൈന്യം ശ്രമിക്കുമെന്ന് നബി പറഞ്ഞത് ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യം സംബന്ധിച്ച് പ്രവചിച്ചതാണ്.  വിശുദ്ധ കഅബ പൊളിക്കാൻ മുമ്പ് ഇസ്‌ലാമിന്റെ ശത്രുക്കൾ നടത്തിയ ശ്രമം വിശുദ്ധ ഖുർആൻ സൂറത്തുൽ ഫീലിൽ പരാമർശിക്കുന്നുണ്ട്, ശ്രദ്ധിക്കുക: 

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ﴿۱﴾
ആനക്കാരെക്കൊണ്ട്‌ താങ്കളുടെ  രക്ഷിതാവ്‌ പ്രവര്‍ത്തിച്ചത്‌ എങ്ങനെ എന്ന്‌ നീ കണ്ടില്ലേ?
أَلَمْ يَجْعَلْ كَيْدَ هُمْ فِي تَضْلِيلٍ ﴿۲﴾
അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿۳﴾
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക്‌ അവന്‍ അയക്കുകയും ചെയ്തു.
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾

ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട്‌ അവരെ എറിയുന്നതായ.
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿۵﴾

അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.
………………………………………………………

‘ആനക്കാര്‍‍’ (اصحاب الفيل) എന്നു പറഞ്ഞത് കഅ്ബഃ പൊളിക്കുവാന്‍ വന്ന യമൻ ഭരണാധികാരി  അബ്രഹത്തിനെയും സൈന്യത്തെയും  ഉദ്ദേശിച്ചാണ്. അവരുടെ തന്ത്രം അഥവാ ഉപായം (كيدهم) കൊണ്ടുദ്ദേശ്യം, കഅ്ബയെ നശിപ്പിച്ച് ജനങ്ങളുടെ തീരത്ഥാടന യാത്രകള്‍ യമനില്‍ നിര്‍മിച്ച പുതിയ ദേവാലയത്തിലേക്ക് ആക്കിത്തീര്‍ക്കുവാനുള്ള പരിപാടിയായിരുന്നു. കഅബയുടെ സമീപം എത്തുന്നതിനു മുമ്പ് തന്നെ അൽ മുഗമ്മിസ്( المغمس
എന്ന സ്ഥലത്ത്  എത്തിയപ്പോൾ അവരുടെ ആനകൾ മുന്നോട്ടു നടക്കാൻ കൂട്ടാക്കിയില്ല. അവർ ആ പ്രദേശത്ത് തളച്ചിടപ്പെട്ടു പോയി . അങ്ങിനെയിരിക്കെ , കൂട്ടംകൂട്ടമായ ഒരു തരം പക്ഷികളെ അല്ലാഹു അവരില്‍ നിയോഗിച്ചു. അവ അവരെ കളിമണ്ണുകൊണ്ടുള്ള ചൂളവെച്ച ഒരുതരം കല്ലുകള്‍ -അഥവാ ഇഷ്ടികക്കല്ലുകള്‍- കൊണ്ടു എറിഞ്ഞു. അങ്ങനെ, ആ സൈന്യം, കന്നുകാലികള്‍ തിന്നശേഷം നിലത്തു കൊഴിഞ്ഞുകിടക്കുന്ന വൈക്കോല്‍ തുരുമ്പെന്നോണം ചിന്നിച്ചിതറി നശിച്ചുപോയി.
തിരുനബിയുടെ ജനനം ഈ  സംഭവം നടന്ന ആമുൽ ഫീലിൽ(AD 570  -571 ) ആയിരുന്നു എന്ന് പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.   

അന്ത്യനാൾ അടുപ്പിച്ചു കഅബ തകർക്കപ്പെടും
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يُخَرِّبُ الْكَعْبَةَ ذُو السُّوَيْقَتَيْنِ مِنَ الْحَبَشَةِ
അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിക്കുന്നു : ഹബ്ഷയിൽ നിന്നുള്ള ദുൽ സുവൈഖതൈൻ കഅബ തകർക്കും (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim/54/72

അല്ലാഹു കഅബക്ക് സംരക്ഷണം നല്കിയിരിക്കെ , അത് മുസ്ലിംകളുടെ ഖിബ്‌ല ആയിരിക്കെ എങ്ങിനെ ഹബ്ശക്കാരിൽ ചിലർ കഅബ തകർക്കുക എന്നത് സംഭവിക്കും ചോദ്യത്തിന് ഫത്ഹുൽ ബാരിയിൽ ഇമാം  അൽ അസ്ഖലാനി വിശദീകരണം നൽകുന്നത് .കഅബ തകർക്കപ്പെടുമെന്നു ഹദീസിൽ  പറഞ്ഞ പ്രകാരം സംഭവിക്കുക ‘ അല്ലാഹു അല്ലാഹു ‘ എന്ന് പറയുന്ന ആരും ഭൂമിയിൽ അവശേഷിക്കാത്ത ഖിയാമത്ത് നാൾ സംഭവിക്കുന്നതിനു  തൊട്ടു മുമ്പുള്ള കാലത്ത് ആയിരിക്കും .ഖിയാമത്ത് നാൾ സംഭവിക്കുമ്പോൾ ‘അല്ലാഹ് അല്ലാഹ്’ എന്ന് പറയുന്ന ഒരാളും ഭൂമിയിൽ ഉണ്ടാവില്ല എന്ന് സ്വഹീഹ് മുസ്ലിമിലെ ഒരു ഹദീസിൽ  വന്നിട്ടുണ്ട്
وَأُجِيبَ بِأَنَّ ذَلِكَ مَحْمُولٌ عَلَى أَنَّهُ يَقَعُ فِي آخِرِ الزَّمَانِ قُرْبَ قِيَامِ السَّاعَةِ حَيْثُ لَا يَبْقَى فِي الْأَرْضِ أَحَدٌ يَقُولُ اللَّهُ اللَّهُ كَمَا ثَبَتَ فِي صَحِيحِ مُسْلِمٍ لَا تَقُومُ السَّاعَةُ حَتَّى لَا يُقَالَ فِي الْأَرْضِ اللَّهُ اللَّهُ وَلِهَذَا وَقَعَ فِي رِوَايَةِ سَعِيدِ بْنِ سَمْعَانَ لَا يَعْمُرُ بَعْدَهُ أَبَدًا
(സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം)
https://hadithportal.com/index.php?show=hadith&h_id=1531&uid=0&sharh=16&book=33&bab_id=995

Comments

Popular posts from this blog

ഹദീസ് 7 - നിയ്യത്തിന്റെ ബാബ് - രിയാദുസ്സ്വാലിഹീൻ رياض الصالحين من كلام سيد المرسلين

السلام عليكم ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ   رياض الصالحين من كلام سيد المرسلين എന്ന കിതാബിൽ നിന്ന് : 1441 (26.07.2020) باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) CLASS –8 അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/BEZ9dgsFXic ഹദീസ് 7 وعن أبي هريرة عبد الرحمن بن صخر رضي الله عنه قال قال رسول الله صلى الله عليه وسلم‏ ‏ إِنَّ اللَّهَ لاَ يَنْظُرُ إِلَى أَجْسَادِكُمْ وَلاَ إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ ‏ ‏ وَأَشَارَ بِأَصَابِعِهِ إِلَى صَدْرِهِ അബൂഹുറൈറ റദിയല്ലാഹു അന്ഹു പറയുന്നു:    അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുകയുണ്ടായി: ‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കു...

രണ്ട്التقوى ‏ ‏ഭയഭക്തി

രിയാദുസ്സ്വാലിഹീൻ പഠനം വീഡിയോ - രണ്ട് التقوى ഭയഭക്തി പഴയ ക്ലാസ്സുകൾ ഈ ലിങ്കിൽ : https://www.youtube.com/playlist?list=PL4kXg5LktFAaPEa2AuxQiLizdzqyVsTTG 🌷🌷🌷🌷🌷 عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ആശയം: നബി ﷺ പറഞ്ഞു: നിശ്ചയം ദുനിയാവ് മധുരതരവും പച്ചപ്പുള്ള തുമാണ്. നിശ്ചയം ദുനിയാവിൽ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുകയാണ് - നിങ്ങൾ അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നതിനായി. അതിനാൽ നിങ്ങൾ ദുനിയാവിനേയും ( അതിന്റെ തിന്മകളെ ) സ്ത്രീകളേയും (സ്ത്രീകൾ മുഖേന ഉണ്ടായേക്കാവുന്ന ഫിത്നകൾ) സൂക്ഷിക്കുക. കാരണം, ഇസ്രായീല്യരിൽ ഉണ്ടായ ആദ്യത്തെ പരീക്ഷണം സ്ത്രീകളുടെ വിഷയത്തിലായിരുന്നു. (സ്വഹീഹു മുസ്ലിം) https://sunnah.com/muslim:2742 ശ്രദ്ധിക്കുക: സ്ത്രീകളെ സൂക്ഷിക്കുക എന്ന് പറഞ്ഞതിൽ അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി താഴ്ത്തുക, വ്യഭിചാര...

CLASS – 6 - രിയാദുസ്സ്വാലിഹീൻ باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين CLASS – 6 1441 (12.07.2020) അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/ICZI-gJaO7w باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) ഹദീസ് 5 حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا إِسْرَائِيلُ، حَدَّثَنَا أَبُو الْجُوَيْرِيَةِ، أَنَّ مَعْنَ بْنَ يَزِيدَ بن الخنس     رضي الله عنهم وهو وأبوه وجده صحابيون،   قَالَ   كَانَ أَبِي يَزِيدُ أَخْرَجَ دَنَانِيرَ يَتَصَدَّقُ بِهَا فَوَضَعَهَا عِنْدَ رَجُلٍ فِي الْمَسْجِدِ، فَجِئْتُ فَأَخَذْتُهَا فَأَتَيْتُهُ بِهَا فَقَالَ وَاللَّهِ مَا إِيَّاكَ أَرَدْتُ...