Skip to main content

CLASS – 4-രിയാദുസ്സ്വാലിഹീൻ باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

https://youtu.be/1iBsS1P5-vs
ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين
CLASS – 4
1441 (28.06.2020)
അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)

باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും  ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു )

ഹദീസ്-3 
وعن عائشة - رضي الله عنها
 قالت
 قال النبي صلي الله عليه وسلم
  (لاَ هِجْرَةَ بَعْدَ الْفَتْحِ وَلَكِنْ جِهَادٌ وَنِيَّةٌ، وَإِذَا اسْتُنْفِرْتُمْ فَانْفِرُو ‏ا)
 متفق عليه

ومعناه: لا هجرة من مكة؛ لأنها صارت دار إسلام.

ആശയം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : മക്കാ ഫത്ഹിന് (മക്കാ വിജയം) ശേഷം  ഹിജ്റയില്ല ; എന്നാൽ ജിഹാദും നിയ്യത്തുമുണ്ട് . (നിങ്ങൾ ജീവിക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി )നിങ്ങളോടു ജിഹാദിന് പുറപ്പെടാൻ ഉത്തരവിട്ടാൽ നിങ്ങൾ പുറപ്പെട്ടു കൊള്ളുക. (മുത്തഫഖുൻ അലൈഹി)
(ഗ്രന്ഥകാരന്റെ വിശദീകരണം : മക്ക ഇസ്‌ലാമിന്റെ ഗേഹം ആയി മാറിയിട്ടുള്ളതിനാൽ ഇനി മക്കയിൽ നിന്ന് പാലായനം ചെയ്യേണ്ട സാഹചര്യമില്ല എന്നതാണ് മക്കാ ഫത്ഹിന് ശേഷം  ഹിജ്റയില്ല എന്ന് പറഞ്ഞതിന്റെ ആശയം)

(അവലംബം:  ഇമാം നവവിയുടെ റിയാദുസ്സ്വാലിഹീൻ ഇബ്നു  ഉസൈമീൻ അവർകളുടെ ശറഹു സഹിതം) 
https://al-maktaba.org/book/9260/26#p1

വിശദീകരണം:

അല്ലാഹുവിന്റെ റസൂലിനെയും സ്വഹാബാക്കളെയും അവർ ഏകദൈവ വിശ്വാസം സ്വീകരിച്ചു എന്ന ഒറ്റക്കാരണത്താൽ സത്യനിഷേധികളായ സ്വന്തം നാട്ടുകാരും ബന്ധുക്കളും മക്കയിൽ പീഡനം  ഏല്പിച്ചിരുന്നുവല്ലോ.അങ്ങിനെ അല്ലാഹുവിന്റെ അനുമതി പ്രകാരം നബിയും അനുയായികളും സ്വന്തം നാടായ മക്ക വിട്ടു മദീനയിലേക്ക് പാലായനം ചെയ്ത സംഭവം ആണല്ലോ ഹിജ്‌റ എന്ന് അറിയപ്പെടുന്നത്.എട്ടു വർഷങ്ങൾക്ക്  ശേഷം   മക്ക ജയിച്ചടക്കി(ഫതഹ്  മക്ക) മദീനയിൽ  നിന്ന് സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങി.
ഇമാം നവവി റഹിമഹുല്ലാഹ് സൂചിപ്പിച്ച പോലെ ഫതഹ് മക്കയോടെ  മക്ക ഇസ്‌ലാമിന് കീഴിൽ വന്നു.അവിടെ പിന്നെ ഇസ്‌ലാമിക ഭരണമാണ് നിലവിലുള്ളത് എന്നതിനാൽ ശത്രുക്കളിൽ നിന്ന് രക്ഷ തേടി മക്കയിൽ നിന്ന് പാലായനം ചെയ്യേണ്ട സാഹചര്യം ഇല്ലാതായി എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.എന്നാൽ ഹിജ്‌റ അഥവാ പാലായനം പൂർണ്ണമായും ഇല്ലാതായി എന്ന് ഇതിനു അർത്ഥമില്ല. സുനനു അബീ ദാവൂദിലെ ഒരു ഹദീസ് കാണുക :

عَنْ مُعَاوِيَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ ‏ لاَ تَنْقَطِعُ الْهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ وَلاَ تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
ആശയം : മുആവിയ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ  സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു :തൗബ (പാശ്ചാത്താപം) മുറിഞ്ഞു പോകുന്നത് വരെ ഹിജ്‌റ മുറിഞ്ഞു പോകില്ല (അവസാനിക്കില്ല), സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ തൗബ മുറിഞ്ഞു പോകുകയില്ല.
https://sunnah.com/abudawud/15/3

ഇസ്‌ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്ന മുസ്ലിം പൗരന്മാരോട് രാഷ്ട്രത്തിനോ ഇസ്‌ലാമിനോ എതിരെ വൈദേശികാക്രമണം ഉണ്ടാകുമ്പോഴും മറ്റും ഉത്തരവാദപ്പെട്ട ഭരണകൂടം സായുധ പോരാട്ടത്തിന് ഇറങ്ങി പുറപ്പെടാൻ ആവശ്യപ്പെട്ടാൽ അതിനായി ഇറങ്ങിപ്പുറപ്പെടൽ ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധമാണ്. സൂറത്ത് തൗബ 38 & 39 ആയത്തുകൾ കാണുക:

التوبة: من الآية38/39

يَا أَيُّهَا الَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انْفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الْأَرْضِ أَرَضِيتُمْ بِالْحَيَاةِ الدُّنْيَا مِنَ الْآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الْآخِرَةِ إِلَّا قَلِيلٌ
സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍  ധര്‍മ്മസമരത്തിന്ന്‌  നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട്‌ കൊള്ളുക. എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക്‌ തൂങ്ങിക്കളയുന്നു! പരലോകത്തിന്‌ പകരം ഇഹലോകജീവിതം കൊണ്ട്‌ നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.
إِلاّ تَنْفِرُوا يُعَذِّبْكُمْ عَذَاباً أَلِيماً وَيَسْتَبْدِلْ قَوْماً غَيْرَكُمْ وَلا تَضُرُّوهُ شَيْئا
നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന്‌ ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല.

അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സത്യദീനിന്റെ സംസ്ഥാപനത്തിനായുള്ള ത്യാഗപരിശ്രമങ്ങൾ എല്ലാം തന്നെ വിശാലമായ അർത്ഥത്തിൽ ജിഹാദിന്റെ പരിധിയിൽ വരും.ഇസ്‌ലാമിനോടും മുസ്ലിംകളോടും സായുധപോരാട്ടം നടത്തുന്ന സത്യനിഷേധികളെ സായുധമായി തന്നെ നേരിടുന്നതിന് ഖിതാൽ എന്നാണു പറയുക .ഇത് ജിഹാദിന്റെ ഒരിനം മാത്രമാണ്.ഇസ്‌ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്ന മുസ്ലിം പൗരന്മാർക്ക് ഇസ്‌ലാമിക ഭരണകൂടം രാഷ്ട്രത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി  നിർദ്ദേശിക്കുന്നത് പ്രകാരമാണ് സാധാരണഗതിയിൽ ഇത് ബാധകമാവുക . രാഷ്ട്രത്തിനു വേണ്ടി സായുധപോരാട്ടം നടത്തുന്നത് സാധാരണഗതിയിൽ സൈന്യം ആയിരിക്കുമെങ്കിലും ,അടിയന്തിര സാഹചര്യങ്ങളിൽ സാധാരണ ജനങ്ങളും ഭരണകൂടം ആവശ്യപ്പെടുന്ന മുറയ്ക്ക് പോരാട്ടത്തിൽ പങ്കാളികൾ ആവേണ്ടി വരും . മതേതര സമൂഹത്തിൽ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം സായുധ പോരാട്ടം ഇസ്‌ലാമിക ദൃഷ്ട്യാ തന്നെ അനുവദനീയമല്ല. ഇസ്‌ലാമിക രാഷ്ട്രത്തിൽ ആണെങ്കിലും അല്ലെങ്കിലും മുസ്ലിംകളോടോ മുസ്ലിം രാഷ്ട്രത്തോടോ യുദ്ധത്തിൽ ഏർപ്പെടാത്ത അമുസ്ലിംകളെ വധിക്കാൻ പാടില്ല.

ഖിതാൽ ഉൾപ്പെടെയുള്ള ജിഹാദു  മറ്റെല്ലാ കർമ്മങ്ങളും എന്ന പോലെ തന്നെ  നല്ല നിയ്യത്തോട്(ഉദ്ദേശ്യം) കൂടിയായിരിക്കണം എന്നും ഹദീസിൽ നിന്ന് വ്യക്തമാണ്.

സ്വന്തം ശരീരത്തോടുള്ള ജിഹാദ് /മുജാഹദ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം .ശരീരേച്ഛകൾക്ക് അല്ലാഹുവിന്റെ ഇച്ഛകൾക്കു മേൽ ആധിപത്യം പുലർത്തുന്ന അവസ്ഥ ഇല്ലാതാക്കണം .അല്ലാഹുവിന്റെ ഇഷ്ട്ടങ്ങൾക്കു അനുസരിച്ചു നാം നമ്മുടെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുമ്പോൾ നമുക്ക് ഒരു നല്ല മുജാഹിദാവാം

മുസ്നദ് അഹ്മദിൽ വന്ന ഒരു ഹദീസ് ശ്രദ്ധിക്കുക:
عَنْ عَمْرِو بْنِ مَالِكٍ الْجَنْبِيِّ قَالَ حَدَّثَنِي فَضَالَةُ بْنُ عُبَيْدٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي حَجَّةِ الْوَدَاعِ أَلَا أُخْبِرُكُمْ بِالْمُؤْمِنِ مَنْ أَمِنَهُ النَّاسُ عَلَى أَمْوَالِهِمْ وَأَنْفُسِهِمْ وَالْمُسْلِمُ مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ وَالْمُجَاهِدُ مَنْ جَاهَدَ نَفْسَهُ فِي طَاعَةِ اللَّهِ وَالْمُهَاجِرُ مَنْ هَجَرَ الْخَطَايَا وَالذَّنُوبَ
ആശയം : ഫദാലത്തു ബ്നു ഉബൈദ്  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ  സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹജ്ജത്തുൽ വിദാഇൽ (വിട വാങ്ങൽ ഹജ്ജ്) പറഞ്ഞു: ഒരു മുഅമിൻ ആരാണെന്നു ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ ? ജനങ്ങൾ അവരുടെ സ്വത്തിന്റെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും ആരിൽ നിന്നാണോ നിർഭയരായിരിക്കുന്നത് അവനാണ് മുഅമിൻ (സത്യവിശ്വാസി).ആരുടെ കയ്യിൽ നിന്നും നാവിൽ നിന്നുമാണോ ജനങ്ങൾ രക്ഷപ്പെട്ടിരിക്കുന്നത് അവനാണ് മുസ്ലിം .അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സ്വന്തം ശരീരത്തെ പരിശ്രമിപ്പിച്ചവൻ ആരാണോ അവനാണ് മുജാഹിദ് (ധർമ്മഭടൻ ).തെറ്റുകളും പാപങ്ങളും വെടിഞ്ഞവൻ ആരാണോ അവനാണ് മുഹാജിർ (മുസ്നദ് അഹ്മദ്)

https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=6&ID=22835

സമൂഹത്തിലെ അനീതിക്കും അധർമ്മത്തിനുമെതിരെ തന്നാൽ ആവും വിധം സാധ്യമായ സമാധാനപൂർണമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ജിഹാദ് തന്നെ.

സുനനുതിർമുദിയിൽ വന്ന ഒരു ഹദീസ് ശ്രദ്ധിക്കുക:

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ مِنْ أَعْظَمِ الْجِهَادِ كَلِمَةَ عَدْلٍ عِنْدَ سُلْطَانٍ جَائِرٍ 
ആശയം : അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിക്ക് മുമ്പിൽ നീതിയുടെ വർത്തമാനം പറയൽ ഏറ്റവും വലിയ ജിഹാദുകളിൽപ്പെട്ടതാണ്.
(സുനനു തിർമുദി തുഹ്ഫത്തുൽ അഹ്‌വദി സഹിതം നോക്കുക)
https://islamweb.net/ar/library/index.php?page=bookcontents&ID=4138&idfrom=0&idto=0&flag=1&bk_no=56&ayano=0&surano=0&bookhad=0

ചുരുക്കത്തിൽ അല്ലാഹുവിന്റെ ദീനിന്റെ സംസ്ഥാപനത്തിനായി സത്യവും നീതിയും പുലർന്നു കാണുന്നതിനായി സത്യവിശ്വാസി ചെയ്യുന്ന  സകല ത്യാഗപരിശ്രമങ്ങളും ജിഹാദ് തന്നെയാണ് .അല്ലാഹുവിന്റെ ദീൻ പഠിക്കുന്നതിനും അത് അനുസരിച്ചു നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നതിനും ദീൻ പ്രചരിപ്പിക്കുന്നതിന് സോഷ്യൽ മീഡിയ ഉൾപ്പെടെ പ്രയോജനപ്പെടുത്തുന്നതിനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടേ ..ആമീൻ

السلام عليكم
പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരേ...

നോട്ട്സ് കൂടി വായിക്കുക.

യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാൻ സൗകര്യമുള്ളവർ അങ്ങിനെ ചെയ്യുക

നിങ്ങൾ കേട്ട ശേഷം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലേക്കും മറ്റും ഇസ്ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക
🥦🥦🥦🥦🥦🥦

Comments

Popular posts from this blog

ഹദീസ് 7 - നിയ്യത്തിന്റെ ബാബ് - രിയാദുസ്സ്വാലിഹീൻ رياض الصالحين من كلام سيد المرسلين

السلام عليكم ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ   رياض الصالحين من كلام سيد المرسلين എന്ന കിതാബിൽ നിന്ന് : 1441 (26.07.2020) باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) CLASS –8 അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/BEZ9dgsFXic ഹദീസ് 7 وعن أبي هريرة عبد الرحمن بن صخر رضي الله عنه قال قال رسول الله صلى الله عليه وسلم‏ ‏ إِنَّ اللَّهَ لاَ يَنْظُرُ إِلَى أَجْسَادِكُمْ وَلاَ إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ ‏ ‏ وَأَشَارَ بِأَصَابِعِهِ إِلَى صَدْرِهِ അബൂഹുറൈറ റദിയല്ലാഹു അന്ഹു പറയുന്നു:    അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുകയുണ്ടായി: ‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കു...

രണ്ട്التقوى ‏ ‏ഭയഭക്തി

രിയാദുസ്സ്വാലിഹീൻ പഠനം വീഡിയോ - രണ്ട് التقوى ഭയഭക്തി പഴയ ക്ലാസ്സുകൾ ഈ ലിങ്കിൽ : https://www.youtube.com/playlist?list=PL4kXg5LktFAaPEa2AuxQiLizdzqyVsTTG 🌷🌷🌷🌷🌷 عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ആശയം: നബി ﷺ പറഞ്ഞു: നിശ്ചയം ദുനിയാവ് മധുരതരവും പച്ചപ്പുള്ള തുമാണ്. നിശ്ചയം ദുനിയാവിൽ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുകയാണ് - നിങ്ങൾ അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നതിനായി. അതിനാൽ നിങ്ങൾ ദുനിയാവിനേയും ( അതിന്റെ തിന്മകളെ ) സ്ത്രീകളേയും (സ്ത്രീകൾ മുഖേന ഉണ്ടായേക്കാവുന്ന ഫിത്നകൾ) സൂക്ഷിക്കുക. കാരണം, ഇസ്രായീല്യരിൽ ഉണ്ടായ ആദ്യത്തെ പരീക്ഷണം സ്ത്രീകളുടെ വിഷയത്തിലായിരുന്നു. (സ്വഹീഹു മുസ്ലിം) https://sunnah.com/muslim:2742 ശ്രദ്ധിക്കുക: സ്ത്രീകളെ സൂക്ഷിക്കുക എന്ന് പറഞ്ഞതിൽ അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി താഴ്ത്തുക, വ്യഭിചാര...

CLASS – 6 - രിയാദുസ്സ്വാലിഹീൻ باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين CLASS – 6 1441 (12.07.2020) അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/ICZI-gJaO7w باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) ഹദീസ് 5 حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا إِسْرَائِيلُ، حَدَّثَنَا أَبُو الْجُوَيْرِيَةِ، أَنَّ مَعْنَ بْنَ يَزِيدَ بن الخنس     رضي الله عنهم وهو وأبوه وجده صحابيون،   قَالَ   كَانَ أَبِي يَزِيدُ أَخْرَجَ دَنَانِيرَ يَتَصَدَّقُ بِهَا فَوَضَعَهَا عِنْدَ رَجُلٍ فِي الْمَسْجِدِ، فَجِئْتُ فَأَخَذْتُهَا فَأَتَيْتُهُ بِهَا فَقَالَ وَاللَّهِ مَا إِيَّاكَ أَرَدْتُ...