Skip to main content

CLASS 7- രിയാദുസ്സ്വാലിഹീൻ باب الإخلاص


ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ
 رياض الصالحين من كلام سيد المرسلين
എന്ന കിതാബിൽ നിന്ന്:
CLASS – 7
1441 (19.07.2020)
അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية


ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും  ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു )


ഹദീസ്6

 وَعَنْ أبي إِسْحَاقَ سعْدِ بْنِ أبي وَقَّاصٍ مَالك بنِ أُهَيْبِ بْنِ عَبْدِ مَنَافِ بْنِ زُهرةَ بْنِ كِلابِ بْنِ مُرَّةَ بْنِ كعْبِ بنِ لُؤىٍّ الْقُرشِيِّ الزُّهَرِيِّ رضِي اللَّهُ عَنْهُ، أَحدِ الْعَشرة الْمَشْهودِ لَهمْ بِالْجَنَّة، رضِي اللَّهُ عَنْهُم قَالَ: "جَاءَنِي رسولُ اللهِ صَلّى اللهُ عَلَيْهِ وسَلَّم يَعُودُنِي عَامَ حَجَّة الْوَداعِ مِنْ وَجعٍ اشْتدَّ بِي فَقُلْتُ: يَا رسُول اللَّهِ إِنِّي قَدْ بلغَ بِي مِن الْوجعِ مَا تَرى، وَأَنَا ذُو مَالٍ وَلاَ يَرثُنِي إِلاَّ ابْنةٌ لِي، أَفأَتصَدَّق بثُلُثَىْ مالِي؟ قَالَ: لا، قُلْتُ: فالشَّطُر يَارسوُلَ اللهِ؟ فقالَ: لا، قُلْتُ فالثُّلُثُ يَا رَسُولَ اللَّه؟ قَالَ: الثُّلثُ والثُّلُثُ كثِيرٌ
إِنَّكَ أَنْ تَذَرَ وَرَثَتَكَ أَغْنِيَاءَ خَيْرٌ مِنْ أَنْ تَذَرَهُمْ عَالَةً يَتَكَفَّفُونَ النَّاسَ وَإِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلاَّ أُجِرْتَ حَتَّى مَا تَجْعَلُ فِي فِي امْرَأَتِكَ قَالَ فَقُلْتُ يَا رَسُولَ اللَّهِ أَأُخَلَّفُ بَعْدَ أَصْحَابِي فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّكَ لَنْ تُخَلَّفَ فَتَعْمَلَ عَمَلاً صَالِحًا إِلاَّ ازْدَدْتَ بِهِ دَرَجَةً وَرِفْعَةً وَلَعَلَّكَ أَنْ تُخَلَّفَ حَتَّى يَنْتَفِعَ بِكَ أَقْوَامٌ وَيُضَرَّ بِكَ آخَرُونَ اللَّهُمَّ أَمْضِ لأَصْحَابِي هِجْرَتَهُمْ وَلاَ تَرُدَّهُمْ عَلَى أَعْقَابِهِمْ لَكِنِ الْبَائِسُ سَعْدُ ابْنُ خَوْلَةَ يَرْثِي لَهُ رَسُولُ اللَّهِ صلى الله عليه وسلم أَنْ مَاتَ بِمَكَّةَ
ആശയം: സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട അഷറത്തുൽ മുബഷരീങ്ങളിൽ പെട്ട സഅദ് ബ്നു അബീ വഖാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : വിട വാങ്ങൽ ഹജ്ജിന്റെ വർഷം  എനിക്ക് കഠിനമായ വേദന അനുഭവപ്പെട്ടിരുന്ന ഒരു രോഗം ബാധിച്ച സമയത്ത്  അല്ലാഹുവിന്റെ റസൂൽ  സ്വല്ലല്ലാഹു അലൈഹി വ  സല്ലം രോഗസന്ദർശനം നടത്താൻ എന്റെ അടുത്ത് വന്നു. ഞാൻ പറഞ്ഞു : താങ്കൾ കാണുന്ന പോലെ തന്നെ എനിക്ക് ശക്തിയായ വേദനയുണ്ട് ഞാൻ ധാരാളം സമ്പത്തുള്ള വ്യക്തിയാണ് ;എനിക്കാണെങ്കിൽ എന്റെ ഒരു മകൾ അല്ലാതെ അനന്തരാവകാശികൾ ആയി ആരുമില്ല. (ആ രോഗത്തിൽ അദ്ദേഹം മരണപ്പെടാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം വിചാരിച്ചിച്ചിരുന്നു എന്ന് വ്യക്തം).അതിനാൽ ഞാൻ എന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ധാനം ചെയ്യട്ടെയോ?അപ്പോൾ നബി പറഞ്ഞു: വേണ്ട .ഞാൻ പറഞ്ഞു: എങ്കിൽ പകുതി? നബി പറഞ്ഞു: വേണ്ടാ .അപ്പോൾ ഞാൻ പറഞ്ഞു : എങ്കിൽ മൂന്നിലൊന്നു ഞാൻ ധാനം ചെയ്യട്ടെ?അപ്പോൾ നബി പറഞ്ഞു : മൂന്നിലൊന്നു ; മൂന്നിലൊന്നു തന്നെ ധാരാളമാണ്.അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു നീ ചെലവഴിക്കുന്ന എന്തൊന്നിനും പ്രതിഫലം നല്കപ്പെടാതിരിക്കില്ല - നിന്റെ ഭാര്യയുടെ വായിൽ നീ വച്ച് കൊടുക്കുന്ന ഉരുളയ്ക്ക് പോലും.
                    അപ്പോൾ ഞാൻ ചോദിച്ചു : ഞാൻ എന്റെ സഖാക്കളെ വിട്ട്  ഇവിടെ  തന്നെ തങ്ങേണ്ടി വരുമോ?(അദ്ദേഹം മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയിരുന്നു .ഇത് പറയുമ്പോൾ മക്കയിലാണ് .അവിടെ വച്ച് മരിച്ചാൽ ഹിജ്‌റയുടെ സമ്പൂർണ്ണ പ്രതിഫലം ലഭിക്കില്ലേ എന്ന ആശങ്കയാകാം  നബിയോട് സഹാബി പങ്കു വച്ചത്;അതല്ലെങ്കിൽ രോഗം കാരണം മക്കയിലേക്ക് നബിയുടെയും മറ്റു സഹാബാക്കളുടെയും കൂടെ തിരിച്ചു പോകാനാകാതെ മക്കയിൽ തന്നെ കഴിയേണ്ടി വരുമോ എന്ന് ആശങ്കിച്ചതാകാം എന്ന് ഖാദീ ഇയാദ് റഹിമഹുല്ലാഹ് വിശദീകരിക്കുന്നു ).അപ്പോൾ നബി  സ്വല്ലല്ലാഹു അലൈഹി വ  സല്ലം പറഞ്ഞു: താങ്കൾക്കു മക്കയിൽ നിന്ന് മദീനയിൽ വരാൻ സാധിക്കാതെ മക്കയിൽ തന്നെ തങ്ങേണ്ടി വന്നാൽ , താങ്കൾ (ദീർഘ കാലം വീണ്ടും ജീവിച്ച് ) അല്ലാഹുവിനു സത്കർമ്മങ്ങൾ ചെയ്‌താൽ അല്ലാഹു താങ്കൾക്കു പദവിയും ഉയർച്ചയും വർദ്ധിപ്പിച്ചു നല്കാതിരിക്കില്ല.താങ്കൾ ഇനിയും കുറെ കാലം ജീവിച്ചു കുറെ ജനങ്ങൾക്ക് താങ്കളിൽ നിന്ന് പ്രയോജനം ലഭിച്ചേക്കാം ; മറ്റു ചിലർക്ക്  (സത്യനിഷേധികൾക്ക്) ബുദ്ധിമുട്ടും ഉണ്ടായേക്കാം(തിരുനബിയുടെ ഈ പ്രവചനം ഒരു  മുഅജിസത്ത്  ആയി മനസ്സിലാക്കാം. സഅദ് ബ്നു അബീ വഖാസ് റദിയല്ലാഹു അന്ഹു  വീണ്ടും കുറെ കാലം ജീവിക്കുകയും സത്യനിഷേധികൾക്കെതിരെ നിരവധി ധർമ്മ സമരങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിക്കുകയും ചെയ്തു. അല്ലാഹുവിന്റെ റസൂൽ ഇത് പറയുമ്പോൾ  അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂഎന്നാൽ സഅദ് ബ്നു അബീ വഖാസ് റദിയല്ലാഹു അന്ഹുവിനു പിന്നീട് വേറെയും സന്തതികൾ ഉണ്ടായി .  17 ആൺമക്കളും 12 പെൺമക്കളും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് പണ്ഡിതന്മാർ പറയുന്നു   ). തുടന്ന് നബി ഇപ്രകാരം പ്രാർത്ഥിച്ചു : അല്ലാഹുവേ ... എന്റെ സഹാബാക്കൾക്കു ഹിജ്‌റ പൂർത്തീകരിച്ചു നൽകേണമേ(ഇത് പല തരത്തിലാണ് .ഹിജ്‌റ പോയ നാട്ടിൽ തന്നെ മരിക്കുക എന്നത് അതിൽപ്പെട്ടതാണ് ).അവരെ സത്യ നിഷേധത്തിലേക്കു മടക്കരുതേ ... എന്നാൽ പാവം സഅദ് ബ്നു ഖൗല.
സഅദ് ബ്നു ഖൗല മക്കയിൽ മരിച്ചതിനാൽ  അല്ലാഹുവിന്റെ റസൂൽ അദ്ധേഹത്തിന്റെ കാര്യത്തിൽ സങ്കടപ്പെട്ടു

(കൂടുതൽ വിശദീകരണങ്ങൾക്കു ദലീലുൽ ഫാലിഹീൻ , ശറഹു ഇബ്നു ഉസൈമീൻ എന്നിവ നോക്കുക)


RIYADUSSALIHEEN CLASSES PLAY LISTS:

പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരേ...
നോട്ട്സ് കൂടി വായിക്കുക.
യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാൻ സൗകര്യമുള്ളവർ അങ്ങിനെ ചെയ്യുക
നിങ്ങൾ കേട്ട ശേഷം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലേക്കും മറ്റും ഇസ്ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക

അൽ  കിതാബ് ലേഡീസ് വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ചേരാൻ സ്ത്രീകൾ 9747968472 ലേക്ക് പരിചയപ്പെടുത്തിക്കൊണ്ടു  ശബ്ദ സന്ദേശം അയക്കുക

Comments

Popular posts from this blog

ഹദീസ് 7 - നിയ്യത്തിന്റെ ബാബ് - രിയാദുസ്സ്വാലിഹീൻ رياض الصالحين من كلام سيد المرسلين

السلام عليكم ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ   رياض الصالحين من كلام سيد المرسلين എന്ന കിതാബിൽ നിന്ന് : 1441 (26.07.2020) باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) CLASS –8 അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/BEZ9dgsFXic ഹദീസ് 7 وعن أبي هريرة عبد الرحمن بن صخر رضي الله عنه قال قال رسول الله صلى الله عليه وسلم‏ ‏ إِنَّ اللَّهَ لاَ يَنْظُرُ إِلَى أَجْسَادِكُمْ وَلاَ إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ ‏ ‏ وَأَشَارَ بِأَصَابِعِهِ إِلَى صَدْرِهِ അബൂഹുറൈറ റദിയല്ലാഹു അന്ഹു പറയുന്നു:    അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുകയുണ്ടായി: ‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കു...

രണ്ട്التقوى ‏ ‏ഭയഭക്തി

രിയാദുസ്സ്വാലിഹീൻ പഠനം വീഡിയോ - രണ്ട് التقوى ഭയഭക്തി പഴയ ക്ലാസ്സുകൾ ഈ ലിങ്കിൽ : https://www.youtube.com/playlist?list=PL4kXg5LktFAaPEa2AuxQiLizdzqyVsTTG 🌷🌷🌷🌷🌷 عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ആശയം: നബി ﷺ പറഞ്ഞു: നിശ്ചയം ദുനിയാവ് മധുരതരവും പച്ചപ്പുള്ള തുമാണ്. നിശ്ചയം ദുനിയാവിൽ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുകയാണ് - നിങ്ങൾ അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നതിനായി. അതിനാൽ നിങ്ങൾ ദുനിയാവിനേയും ( അതിന്റെ തിന്മകളെ ) സ്ത്രീകളേയും (സ്ത്രീകൾ മുഖേന ഉണ്ടായേക്കാവുന്ന ഫിത്നകൾ) സൂക്ഷിക്കുക. കാരണം, ഇസ്രായീല്യരിൽ ഉണ്ടായ ആദ്യത്തെ പരീക്ഷണം സ്ത്രീകളുടെ വിഷയത്തിലായിരുന്നു. (സ്വഹീഹു മുസ്ലിം) https://sunnah.com/muslim:2742 ശ്രദ്ധിക്കുക: സ്ത്രീകളെ സൂക്ഷിക്കുക എന്ന് പറഞ്ഞതിൽ അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി താഴ്ത്തുക, വ്യഭിചാര...

CLASS – 6 - രിയാദുസ്സ്വാലിഹീൻ باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين CLASS – 6 1441 (12.07.2020) അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/ICZI-gJaO7w باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) ഹദീസ് 5 حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا إِسْرَائِيلُ، حَدَّثَنَا أَبُو الْجُوَيْرِيَةِ، أَنَّ مَعْنَ بْنَ يَزِيدَ بن الخنس     رضي الله عنهم وهو وأبوه وجده صحابيون،   قَالَ   كَانَ أَبِي يَزِيدُ أَخْرَجَ دَنَانِيرَ يَتَصَدَّقُ بِهَا فَوَضَعَهَا عِنْدَ رَجُلٍ فِي الْمَسْجِدِ، فَجِئْتُ فَأَخَذْتُهَا فَأَتَيْتُهُ بِهَا فَقَالَ وَاللَّهِ مَا إِيَّاكَ أَرَدْتُ...