السلام عليكم ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين എന്ന കിതാബിൽ നിന്ന് : 1441 (02.08.2020) باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) CLASS –9 അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/-2lAOR_o1V0 ഹദീസ് 8 عَنْ أَبِي مُوسَى قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنِ الرَّجُلِ يُقَاتِلُ شَجَاعَةً وَيُقَاتِلُ حَمِيَّةً وَيُقَاتِلُ رِيَاءً أَىُّ ذَلِكَ فِي سَبِيلِ اللَّهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " مَنْ قَاتَلَ لِتَكُونَ كَلِمَةُ اللَّهِ هِيَ الْعُلْيَا فَهُوَ فِي سَبِيلِ اللَّهِ അബൂമൂസ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: ധീരത പ്രകടിപ്പി...