Skip to main content

CLASS–9 രിയാദുസ്സ്വാലിഹീൻ - باب الإخلاص وإحضار النية

 

السلام عليكم

ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف النووي)

അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ

 رياض الصالحين من كلام سيد المرسلين

എന്ന കിതാബിൽ നിന്ന്:

1441 (02.08.2020)

باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية


ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും  ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു )

CLASS –9

അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)

ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://youtu.be/-2lAOR_o1V0

ഹദീസ് 8

 عَنْ أَبِي مُوسَى قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنِ الرَّجُلِ يُقَاتِلُ شَجَاعَةً وَيُقَاتِلُ حَمِيَّةً وَيُقَاتِلُ رِيَاءً أَىُّ ذَلِكَ فِي سَبِيلِ اللَّهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ قَاتَلَ لِتَكُونَ كَلِمَةُ اللَّهِ هِيَ الْعُلْيَا فَهُوَ فِي سَبِيلِ اللَّهِ

അബൂമൂസ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: ധീരത പ്രകടിപ്പിക്കുന്നതിനും, ലോകമാന്യത്തിനും, ഗോത്രമഹിമക്കുവേണ്ടിയും യുദ്ധം ചെയ്യുന്നവരില്‍ ആരാണ്  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന് നബി  സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ വചനത്തിന്റെ ഉന്നതിക്കു വേണ്ടി പോരാടുന്നവന്‍ മാത്രമാണ്  അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവനായിത്തീരുക

 https://sunnah.com/muslim/33/215

വിശദീകരണം:

ഇസ്‌ലാമിക രാഷ്ട്രത്തിൽ ഉത്തരവാദപ്പെട്ട ഭരണകൂടം നിർദ്ദേശിക്കുന്നത് പ്രകാരമാണ് സൈന്യം ഇത്തരം യുദ്ധങ്ങളിൽ പങ്കെടുക്കുക ഇസ്‌ലാമിക രാഷ്ട്രത്തിൽ മുസ്ലിംകൾ അല്ലാത്തവർക്കും ജീവിക്കാൻ അവകാശമുണ്ട് . അമുസ്ലിം പൗരന്മാർക്ക് സംരക്ഷണം നൽകലും ഇസ്‌ലാമിക ഭരണകൂടത്തിന്റെ ബാധ്യതയാണ്.  ആഭ്യന്തരമായോ വൈദേശികമായോ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഭരണകൂടം നിർദ്ദേശിക്കുന്നത് പ്രകാരമാണ് സൈന്യം യുദ്ധത്തിൽ  പങ്കെടുക്കുക.ഇത്തരത്തിൽ യുദ്ധത്തിൽ പങ്കെടുക്കുന്നവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നതായി പരിഗണിക്കപ്പെടും - ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പ്രജകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അത് ചെറുക്കുന്നതും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഉള്ള പോരാട്ടം തന്നെയാണ് . എന്നാൽ ഒരാൾ ധീര യോദ്ധാവ് ആണെന്ന് അറിയപ്പെടുന്നതിനോ ലോക മാന്യത്തിനു  വേണ്ടിയോ ഗോത്രമഹിമക്ക് വേണ്ടിയോ ആണ് യുദ്ധത്തിൽ പങ്കെടുക്കുന്നതെങ്കിൽ അത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അല്ല

സ്വന്തം ശരീരത്തെയും സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയും  അന്യായമായി ആക്രമിക്കുന്നതിനോ സ്വന്തം സ്വത്ത് തട്ടിയെടുക്കുന്നതിനോ മറ്റൊരാൾ ശ്രമിച്ചാൽ അയാളോടു പോരാടുന്നതും ധർമ്മസമരം തന്നെ .അത്തരം പ്രതിരോധത്തിൽ ജീവത്യാഗം സംഭവിച്ചാൽ അവൻ രക്തസാക്ഷി(ശഹീദ് )യുമാണ്. സ്വഹീഹ് മുസ്ലിമിലെ ഒരു ഹദീസ് കാണുക:

عَنْ أَبِي هُرَيْرَةَ، قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ جَاءَ رَجُلٌ يُرِيدُ أَخْذَ مَالِي قَالَ ‏"‏ فَلاَ تُعْطِهِ مَالَكَ ‏"‏ ‏.‏ قَالَ أَرَأَيْتَ إِنْ قَاتَلَنِي قَالَ ‏"‏ قَاتِلْهُ ‏"‏ ‏.‏ قَالَ أَرَأَيْتَ إِنْ قَتَلَنِي قَالَ ‏"‏ فَأَنْتَ شَهِيدٌ ‏"‏ ‏.‏ قَالَ أَرَأَيْتَ إِنْ قَتَلْتُهُ قَالَ ‏"‏ هُوَ فِي النَّارِ

ആശയം: അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു  ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ  സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഒരാൾ വന്നു ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ .. ഒരാൾ എന്റെ സ്വത്ത് അന്യായമായി പിടിച്ചെടുക്കാൻ വന്നാൽ (ഞാൻ എന്ത് ചെയ്യണമെന്നാണ്)അങ്ങയുടെ അഭിപ്രായം?അപ്പോൾ റസൂൽ പറഞ്ഞു: അയാൾക്ക് കീഴടങ്ങി സ്വത്ത് വിട്ടു കൊടുക്കരുത് .ആ വ്യക്തി തിരിച്ചു ചോദിച്ചു: 'അയാൾ എന്നോട് പോരാടിയാലോ? റസൂൽ പറഞ്ഞു: അയാളോടും പോരാടുക .വീണ്ടും അദ്ദേഹം ചോദിച്ചു: അയാൾ എന്നെ വധിച്ചാലോ? റസൂൽ പറഞ്ഞു: എങ്കിൽ നീ ശഹീദ് (രക്തസാക്ഷി).അദ്ദേഹം വീണ്ടും ചോദിച്ചു: അയാളെ ഞാൻ വധിച്ചാലോ ? അപ്പോൾ റസൂൽ പറഞ്ഞു: എങ്കിൽ അയാൾ നരകത്തിൽ ആയിരിക്കും

https://sunnah.com/muslim/1/267

ഒരാൾ നമ്മുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിനോ കൊലപാതകത്തിനോ ഒക്കെ ശ്രമിച്ചാൽ പ്രതിരോധാവശ്യാർത്ഥം  അയാളുമായി പോരാടാമെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. (Private defence of the body and of property എന്നത് ഇന്ത്യൻ പീനൽ കോഡിലും അടങ്ങിയിട്ടുണ്ട്. ഉദാഹരണമായി ഐ. പി. സി സെക്ഷൻ 100)

 

(കൂടുതൽ വിശദീകരണങ്ങൾക്കു ദലീലുൽ ഫാലിഹീൻ , ശറഹു ഇബ്നു ഉസൈമീൻ എന്നിവ നോക്കുക)

https://al-maktaba.org/book/9260/59#p1

https://www.hadithportal.com/index.php?show=hadith&h_id=8&uid=0&sharh=9000&book=756&bab_id=2

RIYADUSSALIHEEN CLASSES PLAY LISTS:

https://www.youtube.com/watch?v=UBaXcT3UDJA&list=PLf1c4fdPOOYChB9e58DF61gRgKa9ts0ID

https://www.youtube.com/watch?v=KG748B24XjI&list=PLf1c4fdPOOYCymM2ncHeEbP7K6q5FH8PA

 

പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരേ...

നോട്ട്സ് കൂടി വായിക്കുക.

യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാൻ സൗകര്യമുള്ളവർ അങ്ങിനെ ചെയ്യുക

നിങ്ങൾ കേട്ട ശേഷം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലേക്കും മറ്റും ഇസ്ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക

Comments

Popular posts from this blog

തൗബ-POST 1-രിയാദുസ്സ്വാലിഹീൻ - ശഹന ബിൻത് ഖാലിദ് നാലകത്ത് , W / O റിയാസ് , പോത്തുകല്ല്

  ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن النووي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ   رياض الصالحين من كلام سيد المرسلين തൗബ അഥവാ അല്ലാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങൽ സംബന്ധിച്ച് പറയുന്ന അദ്ധ്യായം باب التوبة അവതരണം : ശഹന ബിൻത് ഖാലിദ് നാലകത്ത് , W / O   റിയാസ് , പോത്തുകല്ല് ഈ ക്ലാസ്സുകളുടെ യു ട്യൂബ് വീഡിയോകളുടെ പ്‌ളേ ലിസ്റ്റ് കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.youtube.com/playlist?list=PLf1c4fdPOOYCymM2ncHeEbP7K6q5FH8PA   ആമുഖം: قال العلماء   التوبة واجبة من كل ذنب പണ്ഡിതന്മാർ പറയുന്നു : എല്ലാ തരം പാപങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്തു അഥവാ പാശ്ചാത്തപിച്ചു മടങ്ങൽ നിർബന്ധമാണ് .   فإن كانت المعصية بين العبد وبين الله تعالي، لا تتعلق بحق آدمي؛ فلها ثلاثة شروط പാപം അല്ലാഹു തആലായും ദാസനും തമ്മിൽ( മാത്രം) ബന്ധപ്പെട്ടതും മനുഷ്യരുടെ അവകാശങ്ങളുമായി ബന്ധപ്പെടാത്തതുമാണെങ്കിൽ , മൂന്നു നിബന്ധനകളാണ്   തൗബക്കുള്ളത് أحدها   أن يقلع عن المعصية അവയിൽ ഒന്നാമത്തേത് ചെയ്തു വരുന്ന പ...

രണ്ട്التقوى ‏ ‏ഭയഭക്തി

രിയാദുസ്സ്വാലിഹീൻ പഠനം വീഡിയോ - രണ്ട് التقوى ഭയഭക്തി പഴയ ക്ലാസ്സുകൾ ഈ ലിങ്കിൽ : https://www.youtube.com/playlist?list=PL4kXg5LktFAaPEa2AuxQiLizdzqyVsTTG 🌷🌷🌷🌷🌷 عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ ആശയം: നബി ﷺ പറഞ്ഞു: നിശ്ചയം ദുനിയാവ് മധുരതരവും പച്ചപ്പുള്ള തുമാണ്. നിശ്ചയം ദുനിയാവിൽ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുകയാണ് - നിങ്ങൾ അവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നതിനായി. അതിനാൽ നിങ്ങൾ ദുനിയാവിനേയും ( അതിന്റെ തിന്മകളെ ) സ്ത്രീകളേയും (സ്ത്രീകൾ മുഖേന ഉണ്ടായേക്കാവുന്ന ഫിത്നകൾ) സൂക്ഷിക്കുക. കാരണം, ഇസ്രായീല്യരിൽ ഉണ്ടായ ആദ്യത്തെ പരീക്ഷണം സ്ത്രീകളുടെ വിഷയത്തിലായിരുന്നു. (സ്വഹീഹു മുസ്ലിം) https://sunnah.com/muslim:2742 ശ്രദ്ധിക്കുക: സ്ത്രീകളെ സൂക്ഷിക്കുക എന്ന് പറഞ്ഞതിൽ അന്യസ്ത്രീകളിൽ നിന്നും ദൃഷ്ടി താഴ്ത്തുക, വ്യഭിചാര...

CLASS – 6 - രിയാദുസ്സ്വാലിഹീൻ باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية

ഇമാം നവവി റഹിമഹുല്ലാഹ് ( يحيى بن شرف بن مري بن حسن الحزامي الحوراني النووي الدمشقي الشافعي ) അവർകളുടെ (AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين CLASS – 6 1441 (12.07.2020) അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം ) ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/ICZI-gJaO7w باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും   ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു ) ഹദീസ് 5 حَدَّثَنَا مُحَمَّدُ بْنُ يُوسُفَ، حَدَّثَنَا إِسْرَائِيلُ، حَدَّثَنَا أَبُو الْجُوَيْرِيَةِ، أَنَّ مَعْنَ بْنَ يَزِيدَ بن الخنس     رضي الله عنهم وهو وأبوه وجده صحابيون،   قَالَ   كَانَ أَبِي يَزِيدُ أَخْرَجَ دَنَانِيرَ يَتَصَدَّقُ بِهَا فَوَضَعَهَا عِنْدَ رَجُلٍ فِي الْمَسْجِدِ، فَجِئْتُ فَأَخَذْتُهَا فَأَتَيْتُهُ بِهَا فَقَالَ وَاللَّهِ مَا إِيَّاكَ أَرَدْتُ...