السلام عليكم
ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف النووي)
അവർകളുടെ(AH 631 –
676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ
رياض الصالحين من كلام سيد المرسلين
എന്ന കിതാബിൽ നിന്ന്:
1441 (26.07.2020)
باب
الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية
ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു
)
CLASS –8
അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഹദീസ്
7
وعن أبي هريرة عبد
الرحمن بن صخر رضي الله عنه قال قال رسول الله صلى الله عليه وسلم
إِنَّ اللَّهَ لاَ يَنْظُرُ إِلَى أَجْسَادِكُمْ وَلاَ إِلَى
صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ
وَأَشَارَ بِأَصَابِعِهِ إِلَى صَدْرِهِ
അബൂഹുറൈറ റദിയല്ലാഹു
അന്ഹു പറയുന്നു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു
അലൈഹി വ സല്ലം പറയുകയുണ്ടായി: ‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കും ബാഹ്യ
രൂപങ്ങളിലേക്കുമല്ല നോക്കുന്നത്, എന്നാൽ അവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. തുടർന്ന്
നബി അവിടത്തെ കൈവിരലുകൾ കൊണ്ട് നെഞ്ചിലേക്ക് ചൂണ്ടുകയും ചെയ്തു (മുസ്‌ലിം)
നമ്മുടെ ശരീരം വലുതാണെന്നോ ചെറുതാണെന്നോ ആരോഗ്യമുള്ളതാണെന്നോ രോഗാതുരമാണെന്നോ നമ്മുടെ രൂപം സുന്ദരമാണെന്നോ വിരൂപമാണെന്നോ അല്ലാഹു പരിഗണിക്കുന്നില്ല .അതൊന്നുമല്ല അല്ലാഹു നോക്കുന്നത് എന്ന് പറഞ്ഞാൽ അവൻ പരിഗണിക്കുന്നത് അതല്ല എന്നർത്ഥം .അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ് .അതെ ഹൃദയവിശുദ്ധിയാണ് അവൻ പരിഗണിക്കുന്നത് .യഥാർത്ഥ ഭയഭക്തി യുടെ സ്ഥാനം ഹൃദയമാണ് .തഖ്‌വ അഥവാ ഭയഭക്തിയോട് കൂടി, ഇഖ്‌ലാസോടു കൂടി , നല്ല നിയ്യത്തോട് കൂടി സൽകർമ്മങ്ങൾ പ്രവർത്തിക്കുക എന്നതാണ് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗ്ഗം
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ
مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوباً وَقَبَائِلَ لِتَعَارَفُوا إِنَّ
أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُم إِنَّ
اللَّهَ عَلِيمٌ خَبِيرٌ
അല്ലയോ, മനുഷ്യരേ, തീര്‍ച്ചയായും
നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം
വിവിധ ശാഖകളും വിവിധ ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും
അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും തഖ്‌വ അഥവാ ഭയഭക്തി
പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
)الحجرات: الآية13(
ഹൃദയ വിശുദ്ധിയോട്
കൂടിയ സൽകർമ്മങ്ങൾ ആണ് പരലോകത്തു പ്രതിഫലാർഹമാകുന്നത് , ഉദ്ദേശ്യ ശുദ്ധി
നന്നായാൽ മാത്രമാണ് കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത്.
86 -ആമത്തെ സൂറത്തിൽ (സൂറത്തു താരിഖ്) 8 & 9 ആയത്തുകൾ കാണുക:
إِنَّهُ عَلَى رَجْعِهِ
لَقَادِرٌ
മനുഷ്യനെ
തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും
അല്ലാഹു കഴിവുള്ളവനാകുന്നു.
يَوْمَ تُبْلَى السَّرَائِرُ
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
100 -ആമത്തെ സൂറത്തിൽ (സൂറത്തു അൽ ആദിയാത്ത്)
ഒമ്പതു മുതൽ പതിനൊന്നു വരെ ആയത്തുകൾ കാണുക:
أَفَلا يَعْلَمُ إِذَا
بُعْثِرَ مَا فِي الْقُبُورِ
എന്നാല്‍ അവന്‍ അറിയുന്നില്ലേ ഖബ്‌റുകളിലുള്ളത്
ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും
وَحُصِّلَ
مَا فِي الصُّدُورِ
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു
വരപ്പെടുകയും ചെയ്താല്‍
إِنَّ رَبَّهُم بِهِمْ
يَوْمَئِذٍ لَّخَبِيرٌ
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം
അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
)العاديات(
പ്രിയ സഹോദരങ്ങളേ ... ഒരു വ്യക്തി ധാരാളം നന്മകൾ ചെയ്യുന്നതായി കണ്ടാലും അദ്ദേഹത്തെ ആദരിക്കുന്ന
വിഷയത്തിൽ നാം അതിരു കവിയാൻ പാടില്ല .അതേ പോലെ
തന്നെ തിന്മ ചെയ്യുന്ന ഒരു വ്യക്തിയുടെ തിന്മയെ ആണ് നാം വെറുക്കേണ്ടത് ; അല്ലാതെ ആ വ്യക്തിയെ അല്ല.ഓരോരുത്തരുടെയും
ഹൃദയത്തിന്റെ അവസ്ഥ യഥാർത്ഥത്തിൽ അറിയുന്നവൻ അല്ലാഹു മാത്രമാണ്
40 -ആമത്തെ സൂറത്തിൽ (സൂറത്തു) 19- ആമത്തെ ആയത്തു കാണുക:
يَعْلَمُ خَائِنَةَ الْأَعْيُنِ
وَمَا تُخْفِي الصُّدُورُ
കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍
മറച്ച് വെക്കുന്നതും അല്ലാഹു അറിയുന്നു.
സഹോദരങ്ങളേ ... സ്വഹീഹുൽ ബുഖാരിയിൽ ഉൾപ്പെടെ
പല ഹദീസ് കിതാബുകളിലും രേഖപ്പെടുത്തിയിട്ടുള്ള ഒരു നബി വചനത്തിന്റെ അവസാന ഭാഗം കൂടി
പറഞ്ഞു ഈ ക്ലാസ്സ് അവസാനിപ്പിക്കാം ,
ഇൻ ഷാ അല്ലാഹ്
أَلَا وَإِنَّ فِي الْجَسَدِ
مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ
الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ
അറിയുക! ശരീരത്തില്‍
ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു
ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം
(കൂടുതൽ വിശദീകരണങ്ങൾക്കു
ദലീലുൽ ഫാലിഹീൻ , ശറഹു ഇബ്നു
ഉസൈമീൻ എന്നിവ നോക്കുക)
RIYADUSSALIHEEN CLASSES
PLAY LISTS:
പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരേ...
നോട്ട്സ് കൂടി വായിക്കുക.
യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാൻ
സൗകര്യമുള്ളവർ അങ്ങിനെ ചെയ്യുക
നിങ്ങൾ കേട്ട ശേഷം നിങ്ങളുടെ കുടുംബ
ഗ്രൂപ്പുകളിലേക്കും മറ്റും ഇസ്ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ
സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക
അൽ കിതാബ് ലേഡീസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ സ്ത്രീകൾ 9747968472 ലേക്ക് പരിചയപ്പെടുത്തിക്കൊണ്ടു ശബ്ദ സന്ദേശം അയക്കുക
السلام عليكم
Comments
Post a Comment