السلام عليكم
ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف النووي)
അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ മിൻ കലാമി സയ്യിദിൽ മുർസലീൻ
رياض الصالحين من كلام سيد المرسلين
എന്ന കിതാബിൽ നിന്ന്:
1441 (10.08.2020)
باب الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية
ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു )
CLASS –10
അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://youtu.be/lcsncgxF-ws
രിയാദുസ്സ്വാലിഹീൻ പഴയ ക്ലാസ്സുകൾ കേൾക്കാൻ താഴെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:
1. നിയ്യത്തിന്റെ ബാബ് ( by ജസീല ബിൻത് ഉമർനാലകത്ത് )
https://www.youtube.com/watch?v=UBaXcT3UDJA&list=PLf1c4fdPOOYChB9e58DF61gRgKa9ts0ID
2. തൗബയുടെ ബാബ് ( by ശഹന ബിൻത് ഖാലിദ് നാലകത്ത് )
https://www.youtube.com/watch?v=KG748B24XjI&list=PLf1c4fdPOOYCymM2ncHeEbP7K6q5FH8PA
🍏🍏🍏🍏🍏🍏🍏🍏
ഹദീസ് 9
وعن أبي بكرة نفيع بن الحارث الثقفي رضي الله عنه
أن النبي صلي الله عليه وسلم
قَالَ
إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ فَقُلْتُ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ
ആശയം : അബൂ ബക്ര നഫീഉ ബ്‌നുൽ ഹാരിസ് അസ്സഖഫി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: രണ്ടു മുസ്ലിംകൾ പരസ്പരം വാളെടുത്ത് പോരാടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് . ഞാൻ ചോദിച്ചു:അല്ലാഹുവിന്റെ ദൂതരേ , അവരില്‍ കൊലപാതകം നടത്തുന്നവൻ അങ്ങിനെത്തന്നെ(അത് മനസ്സിലാവുന്നുണ്ട് ), എന്നാല്‍ കൊല്ലപ്പെട്ടവന്‍റെ കാര്യമോ?(അവൻ എന്ത് കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നു?) നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ‘അവന്‍ തന്‍റെ കൂട്ടുകാരനെ വധിക്കുവാന്‍ കൊതിച്ചവനായിരുന്നു’. (മുത്തഫഖുന്‍ അലൈഹി)
വിശദീകരണം:
https://sunnah.com/bukhari/2/24
അലി റദിയല്ലാഹു അന്ഹുവിന്‍റെ ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഉസ്മാൻ റദിയല്ലാഹു അന്ഹുവിന്‍റെ ഘാതകരെ ശിക്ഷിക്കുക എന്ന ഭാരിച്ച ഉത്തരാവാദിത്തം അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. ആയിരക്കണക്കിന് ഘാതകരുണ്ടായിരുന്നിട്ടും അവരുടെ പേര് അറിയാതിരുന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ അലി റദിയല്ലാഹു അന്ഹുവിന്‍റെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തു എന്ന് പറയപ്പെടുന്നു.
പ്രശ്നത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കാത്തതു കൊണ്ടാവാം ചില സ്വഹാബിമാര്‍ അലി റദിയല്ലാഹു അന്ഹുവിനെതിരെ രംഗത്തു വന്നു. അവര്‍ ഉസ്മാൻ റദിയല്ലാഹു അന്ഹുവിന്‍റെ ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് അലി(റദിയല്ലാഹു അന്ഹു)യോട് ആവശ്യപ്പെട്ടു. നബി(സ്വല്ലല്ലാഹു അലൈഹി വ സല്ലം)യുടെ പ്രിയപത്നി ആഇശ റദിയല്ലാഹു അന്ഹാ, ത്വല്‍ഹ റദിയല്ലാഹു അന്ഹു തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അവര്‍ ആയിശ റദിയല്ലാഹു അന്ഹായുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ബസ്വറയിലെത്തി. അപ്പോഴേക്കും അലി റദിയല്ലാഹു അന്ഹു അവിടെ എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്തു. ആഇശ റദിയല്ലാഹു അന്ഹാ തങ്ങളുടെ ആവശ്യം അലി റദിയല്ലാഹു അന്ഹുവിനേയും അലി റദിയല്ലാഹു അന്ഹു തന്റെ വിഷമാവസ്ഥ ആഇശ റദിയല്ലാഹു അന്ഹായെയും അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇരുകൂട്ടരും പിന്തിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ കുഴപ്പക്കാര്‍ ഈ രജ്ഞിപ്പിനെ ഭയന്നു. അവര്‍ ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തി. മറുവിഭാഗമാണ് ആക്രമിച്ചതെന്ന് തെറ്റുധരിച്ച് സൈന്യങ്ങള്‍ പരസ്പരം യുദ്ധം തുടങ്ങി. യുദ്ധത്തില്‍ അലി റദിയല്ലാഹു അന്ഹു വിജയിച്ചു.സംഭവത്തിന്റെ യഥാസ്ഥിതി ആഇശ റദിയല്ലാഹു അന്ഹായെ ധരിപ്പിച്ച ശേഷം അലി റദിയല്ലാഹു അന്ഹു അവരെ മദീനയിലേക്ക് യാത്രയയച്ചു.ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമല്‍ യുദ്ധം എന്ന പേരിലാണ്.
ഈ യുദ്ധത്തിൽ അലി റദിയല്ലാഹു അൻഹുവിനെ സഹായിക്കുന്നതിനായി അഹ്‌നഫ് ബ്നു ഖൈസ് എന്നവർ പുറപ്പെടുകയാണ് . ഇനി ഈ വിഷയത്തിൽ സ്വഹീഹുൽ ബുഖാരിയിൽ വന്ന ഹദീസ് ശ്രദ്ധിക്കുക:
عَنِ الأَحْنَفِ بْنِ قَيْسٍ، قَالَ ذَهَبْتُ لأَنْصُرَ هَذَا الرَّجُلَ، فَلَقِيَنِي أَبُو بَكْرَةَ فَقَالَ أَيْنَ تُرِيدُ قُلْتُ أَنْصُرُ هَذَا الرَّجُلَ. قَالَ ارْجِعْ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ ". فَقُلْتُ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ
അഹ്‌നഫ് ബ്നു ഖൈസ് എന്നവർ നിവേദനം: അദ്ദേഹം പറയുന്നു: (ജമല്‍ യുദ്ധം നടക്കുമ്പോള്‍) ഞാന്‍ ഈ മനുഷ്യനെ (അലി റദിയല്ലാഹു അന്ഹുവിനെ) സഹായിക്കാന്‍ വേണ്ടി പുറപ്പെട്ടു. അപ്പോള്‍ അബൂബക്കറത്ത് എന്നെ അഭിമുഖീകരിച്ചു. അദ്ദേഹം ചോദിച്ചു. നീ എവിടെ പോകുന്നു? ഞാന്‍ പറഞ്ഞു. ഈ മനുഷ്യനെ (അലി റദിയല്ലാഹു അന്ഹുവിനെ) സഹായിക്കാന്‍ പോവുകയാണ്. ഉടനെ അബൂ ബക്ര റദിയല്ലാഹു അന്ഹു പറഞ്ഞു: പാടില്ല; താങ്കൾ മടങ്ങുക. രണ്ടു മുസ്ലിംകൾ പരസ്പരം വാളെടുത്ത് പോരാടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്നേരം ഞാന്‍ ചോദിച്ചു. :അല്ലാഹുവിന്റെ ദൂതരേ , അവരില്‍ കൊലപാതകം നടത്തുന്നവൻ അങ്ങിനെത്തന്നെ(അത് മനസ്സിലാവുന്നുണ്ട് ), എന്നാല്‍ കൊല്ലപ്പെട്ടവന്‍റെ കാര്യമോ?(അവൻ എന്ത് കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നു?) നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ‘അവന്‍ തന്‍റെ കൂട്ടുകാരനെ വധിക്കുവാന്‍ കൊതിച്ചവനായിരുന്നു’.
സത്യവിശ്വാസികൾ പരസ്പരം രമ്യതയിലും സാഹോദര്യത്തിലും കഴിയേണ്ടവരാണ് .മറ്റു മതസ്ഥരോടും സമാധാനത്തോട് കൂടി തന്നെയാണ് വർത്തിക്കേണ്ടത് .ഇവിടെ സ്വഹാബാക്കൾ തമ്മിലുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ മുൻനിർത്തി അവരെ നരകത്തിന്റെ ആളുകളായി കാണാൻ പാടില്ല എന്നതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം .കൂടാതെ സ്വഹാബിമാർ അന്ബിയാക്കളെ പോലെ തെറ്റ് പറ്റാത്ത papaസുരക്ഷിതരല്ല .ഇജ്തിഹാദിൽ പിഴവ് സംഭവിച്ചത് കാരണമോ തെറ്റിദ്ധാരണ മൂലമോ മുസ്ലിംകൾക്കിടയിൽ ആഭ്യന്തര സംഘര്ഷങ്ങൾ ഉണ്ടായാൽ അത്തരം സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവർ കാലാകാലം നരകത്തിൽ ആയിരിക്കുമെന്ന് ഈ ഹദീസിനു അർത്ഥമില്ല .ഒരു പക്ഷെ അല്ലാഹു അവർക്കു പൊറുത്തു കൊടുത്തേക്കാം .അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിച്ച പോലെ നിശ്ചിത കാലം നരകശിക്ഷ അനുഭവിപ്പിച്ച ശേഷം എല്ലാ മുവഹിദുകളെയും പോലെ അവരെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചേക്കാം
എന്നാൽ രണ്ടു വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംഘർഷങ്ങൾ ഉണ്ടായാൽ മറ്റുള്ളവർ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ സാധ്യമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്
Hujuraath 9 & 10
وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ فَإِن فَاءتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ
സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
https://islamweb.net/ar/library/index.php?page=bookcontents&idfrom=59&idto=60&bk_no=52&ID=25
https://islamweb.net/ar/library/index.php?page=bookcontents&idfrom=12963&idto=12964&bk_no=52&ID=3911
https://islamweb.net/ar/library/index.php?page=bookcontents&idfrom=59&idto=60&bk_no=52&ID=25
(കൂടുതൽ വിശദീകരണങ്ങൾക്കു ദലീലുൽ ഫാലിഹീൻ , ശറഹു ഇബ്നു ഉസൈമീൻ എന്നിവ നോക്കുക)
https://al-maktaba.org/book/9260/64#p1
🍏🍏🍏🍏🍏🍏🍏
പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരേ...
നോട്ട്സ് കൂടി വായിക്കുക.
യു ട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാൻ സൗകര്യമുള്ളവർ അങ്ങിനെ ചെയ്യുക
നിങ്ങൾ കേട്ട ശേഷം നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലേക്കും മറ്റും ഇസ്ലാമിക ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാൻ സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക
അൽ കിതാബ് ലേഡീസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ സ്ത്രീകൾ 9747968472 ലേക്ക് പരിചയപ്പെടുത്തിക്കൊണ്ടു ശബ്ദ സന്ദേശം അയക്കുക
السلام عليكم
🥦🥦🥦🥦🥦🥦🥦🥦
Comments
Post a Comment