ബഹുമാന്യരായ സഹോദരിമാരേ ... സഹോദരന്മാരേ .. ആത്മസംസ്ക്കരണം , സൽസ്വഭാവം, ഹൃദയ വിശുദ്ധി ഭൗതിക
പ്രമത്തതയിൽ നിന്നുള്ള മോചനം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ നമ്മുടെ തിരുനബി മുഹമ്മദ്
മുസ്ഥഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹദീസുകൾ
ഉൾക്കൊള്ളുന്ന ഒരു വിഖ്യാത ഹദീസ് ഗ്രൻഥം ആണ് ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني
النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), റിയാദുസ്സ്വാലിഹീൻ
മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين
(ക്ലാസ്സിന്റെ യു റ്റിയൂബ് വീഡിയോ ലിങ്ക് ഈ പോസ്റ്റിന്റെ അവസാനം
ചേർത്തിട്ടുണ്ട്.അവതരണം : ജസീല ബിൻത്
ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ കിതാബ് പരിചയപ്പെടുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു
എളിയ ശ്രമം ആണിത് . അല്ലാഹു തൗഫീഖ് നൽകട്ടെ . ഉപകാരപ്രദമായ അറിവുകൾ നേടാനും അത്തരം
അറിവുകൾ അനുസരിച്ചു സത്കർമ്മങ്ങൾ ചെയ്യാനും അല്ലാഹു നമ്മെ സഹായിക്കട്ടെ ആമീൻ.
മുഖദ്ദിമ അഥവാ ആമുഖത്തിൽ നിന്ന് അൽപ്പം
സൂറ: അദ്ദാറിയാത്ത് 56 & 57 ആയത്തുകൾ ശ്രദ്ധിക്കുക:
وَمَا
خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿۵٦﴾
ജിന്നിനെയും, മനുഷ്യനെയും അവർ എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല
مَا أُرِيدُ مِنْهُم مِّن
رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿۵۷﴾
അവരില്‍നിന്നു
യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്കു ഭക്ഷണം നല്‍കുവാനും ഞാൻ
ഉദ്ദേശിക്കുന്നില്ല.
നാം പടക്കപ്പെട്ടിരിക്കുന്നത്തിന്റെ യഥാർത്ഥ ലക്‌ഷ്യം അല്ലാഹുവിനു
ഇബാദത്ത് ചെയ്യുക എന്നതാണെന്ന് ഈ ആയത്തുകളിൽ നിന്ന് വ്യക്തമാണ് .ഈ ദുനിയാവ് നൈമിഷികവും
നശ്വരവും ആണെന്ന് മനസ്സിലാക്കി ഭൗതിക പ്രമത്തതയിൽ നിന്ന് മാറി നിൽക്കുകയും പരലോക ജീവിതം
വിജയപ്രദമാക്കാൻ ആവശ്യമായ സത്കർമ്മങ്ങളിൽ ഏർപ്പെടുക എന്നതുമാണ് ബുദ്ധിയുള്ള മനുഷ്യൻ
ചെയ്യേണ്ടത്.
മുഖദ്ദിമയിലെ ഒരു കവിതാ ശകലം കാണുക :
إِنَّ لِلَّهِ
عِباداً فُطَنا
طلقوا الدُنيا
وَخافوا الفِتَنا
نَظَروا فيها
فَلَمّا عَلِموا
أَنَّها لَيسَت
لِحَيٍّ وَطَنا
جَعَلوها لُجَّةً
وَاِتَّخَذوا
صالِحَ الأَعمالِ فيها سُفُنا
നന്മ പ്രവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പ്രേരണ
നൽകുന്ന വചനങ്ങളിൽ ചിലതു മുഖദ്ദിമയിൽ ഇമാം അവർകൾ ചേർത്തിട്ടുണ്ട് .അവ ശ്രദ്ധിക്കുക.
അല്ലാഹു പറയുന്നു:
تَعَاوَنُوا عَلَى
الْبِرِّ وَالتَّقْوَىٰ ۖ
പുണ്യത്തിലും, ഭയഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക
وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ
അടിമ തന്റെ സഹോദരനെ സഹായിക്കുന്നിടത്തോളം
അല്ലാഹു അടിമയെ സഹായിക്കും
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
ഒരാൾ ഒരു നന്മ അറിയിച്ചു
കൊടുത്താൽ ആ നന്മ പ്രവർത്തിക്കുന്നവന് ലഭിക്കുന്നത് പോലുള്ള ഒരു പ്രതിഫലം അറിയിച്ചു
കൊടുത്ത വ്യക്തിക്ക് ലഭിക്കും
مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ
مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا
ഒരാൾ സന്മാർഗ്ഗത്തിലേക്കു
ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിച്ചു സന്മാർഗം പിന്തുടരുന്നവർക്കു ലഭിക്കുന്നത് പോലെയുള്ള
ഒരു പ്രതിഫലം ക്ഷണിച്ച വ്യക്തിക്ക് ലഭിക്കും -അവരുടെ പ്രതിഫലത്തിൽ നിന്ന് ഒട്ടും കുറയുകയുമില്ല
തിരു നബി
സ്വല്ലല്ലാഹു അലൈഹി വ സല്ലം അലി (റ )-നോട്
പറഞ്ഞു:
فَوَاللَّهِ لأَنْ يَهْدِيَ اللَّهُ بِكَ رَجُلاً خَيْرٌ لَكَ مِنْ
أَنْ يَكُونَ لَكَ حُمْرُ النَّعَمِ
അല്ലാഹുവാണ് സത്യം, നീ മുഖേന ഒരു വ്യക്തി സന്മാർഗ്ഗത്തിലാവുന്നത് നിനക്ക് ചുവന്ന ഒട്ടകം ഉണ്ടാവുന്നതിനേക്കാൾ
ഉത്തമമാണ്.
ക്ലാസ്സ്
കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക:
അവതരണം : ജസീല ബിൻത്
ഉമർ നാലകത്ത് , തിരുവനന്തപുരം
Comments
Post a Comment