ഇമാം നവവി റഹിമഹുല്ലാഹ്( يحيى بن شرف بن مري بن حسن الحزامي الحوراني
النووي الدمشقي الشافعي)അവർകളുടെ(AH 631 – 676), രിയാദുസ്സ്വാലിഹീൻ
മിൻ കലാമി സയ്യിദിൽ മുർസലീൻ رياض الصالحين من كلام سيد المرسلين
CLASS – 5
1441 (05.07.2020)
അവതരണം : ജസീല ബിൻത് ഉമർ നാലകത്ത് , തിരുവനന്തപുരം)
ഈ ക്ലാസ്സ് യു റ്റിയൂബിൽ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
باب
الإخلاص وإحضار النية في جميع الأعمال والأقوال البارزة والخفية
ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ്യ ശുദ്ധിയും ഇഖ്‌ലാസും ഉണ്ടാവേണ്ടതിന്റെ ആവശ്യകത(ഹദീസുകൾ തുടരുന്നു
)
4ഹദീസ്
وعن أبي عبد الله جابر بن عبد الله
الأنصاري رضي الله عنهما قال: كنا
مع النبي صلي الله عليه وسلم في غزاة فقال إِنَّ بِالْمَدِينَةِ لَرِجَالاً مَا سِرْتُمْ مَسِيرًا وَلاَ
قَطَعْتُمْ وَادِيًا إِلاَّ كَانُوا مَعَكُمْ حَبَسَهُمُ الْمَرَضُ ) وفي
رواية (إلا
شركوكم في الأجر رواه
مسلم
ജാബിര്‍ റദിയല്ലാഹു
അന്ഹു റിപ്പോർട്ട്
ചെയ്യുന്നു: ഞങ്ങള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ ഒരു പട നീക്കത്തിലായിരുന്നപ്പോള്‍
അവിടുന്ന് പറയുകയുണ്ടായി: നിങ്ങളുടെ കൂടെ താഴ്‌വാരങ്ങളും സമതലങ്ങളും
താണ്ടിക്കടന്ന് യാത്രചെയ്യുന്ന ഒരു വിഭാഗ മാളുകള്‍ മദീനയിലുണ്ട്(മനസ്സുകൊണ്ട് അവര്‍
നിങ്ങളുടെ കൂടെത്തന്നെയായിരുന്നു). നിങ്ങളുടെ കൂടെ പുറപ്പെടുന്നതില്‍
നിന്നും അവര്‍ക്ക് തടസ്സമായത് രോഗമായിരുന്നു. ചില റിപ്പോര്‍ട്ടുകളില്‍
, ‘എന്നാല്‍ പ്രതിഫല ത്തിന്റെ കാര്യത്തില്‍ അവര്‍
നിങ്ങളോടൊപ്പം തന്നെയാണുള്ളതെന്നും’കൂടിയുണ്ട് . (മുസ്‌ലിം)
ورواه البخاري عن أنس رضي الله عنه قال
رجعنا من غزوة تبوك مع النبي صلي
الله عليه وسلم فقال
إِنَّ أَقْوَامًا
بِالْمَدِينَةِ خلفنا، مَا سَلَكْنَا شِعْبًا وَلاَ وَادِيًا إِلاَّ وَهُمْ مَعَنَا،
حَبَسَهُمُ الْعُذْرُ
ആശയം : അനസ് റദിയല്ലാഹു അന്ഹു പറഞ്ഞതായി ബുഖാരി റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു:
ഞങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ തബൂക്ക് യുദ്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന
സമയത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു :നമ്മുടെ കൂടെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ഇറങ്ങിപ്പുറപ്പെടാൻ സാധിക്കാതെ മദീനയിൽ തങ്ങിയ
കുറച്ചു ആളുകളുണ്ട് ,അവർ മനസ്സ് കൊണ്ട്
നമ്മുടെ കൂടെ ആയിട്ടല്ലാതെ നമ്മൾ ഒരു താഴ്വരയും ഒരു വഴിയും താണ്ടിയിട്ടില്ല ; ന്യായമായ കാരണങ്ങൾ
ആണ് അവർക്കു പുറപ്പെടാൻ തടസ്സമായത്
ഇമാം നവവിയുടെ റിയാദുസ്സ്വാലിഹീൻ ഇബ്നു ഉസൈമീൻ അവർകളുടെ ശറഹു സഹിതം
വിശദീകരണം:
ഒരു സത്യവിശ്വാസിയുടെ നല്ല നിയ്യത്തിന്
പോലും അല്ലാഹു പ്രതിഫലം നൽകുന്നു എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.അതായത് ഒരു സത്യവിശ്വാസി
ഒരു സൽകർമ്മം ചെയ്യാൻ ഉദ്ദേശിച്ചു ; എന്നാൽ അയാൾക്ക് ന്യായമായ
കാരണങ്ങളാൽ അത് ചെയ്യാൻ സൗകര്യപ്പെട്ടില്ല .എന്നിരുന്നാൽ തന്നെയും കാരുണ്യവാനായ അല്ലാഹു
അവന്റെ ആ നല്ല ഉദ്ദേശ്യത്തിനു തന്നെ പ്രതിഫലം നൽകും.
എന്നാൽ ഒരു
ഒരു സത്യവിശ്വാസി ഒരു തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും
പക്ഷെ , അല്ലാഹുവിനെ ഭയന്ന് കൊണ്ട്
അവൻ ആ തിന്മയിൽ നിന്ന് ഒഴിവാകുകയും ചെയ്‌താൽ അവനു ഒരു നന്മ ചെയ്തതിന്റെ പ്രതിഫലം അല്ലാഹു
നൽകും എന്ന് കൂടി നാം ഇതോടൊപ്പം മനസ്സിലാക്കേണ്ടതാണ് .അറിയുക എത്രയോ കാരുണ്യവാൻ ആണ് അല്ലാഹു.
സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ് കാണുക:
قَالَ رَسُولُ اللَّهِ صلى الله عليه وسلم إِذَا مَرِضَ
الْعَبْدُ أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا
ആശയം : അല്ലാഹുവിന്റെ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ; ഒരു ദാസൻ രോഗിയാവുകയോ യാത്ര ചെയ്യുകയോ ചെയ്‌താൽ ( അത് കാരണത്താൽ
അയാൾക്ക് പൂർണതോതിൽ സത്കർമ്മങ്ങൾ ചെയ്യാൻ സാധിക്കാതെ വന്നാൽ പോലും ) അയാൾക്ക് അയാൾ നാട്ടിൽ താമസിക്കുമ്പോഴും ആരോഗ്യം
ഉള്ളപ്പോഴും എങ്ങിനെ സത്കർമ്മങ്ങൾ ചെയ്തിരുന്നുവോ അത് പോലെയുള്ള പ്രതിഫലം നൽകപ്പെടും.
സ്വഹീഹ്
മുസ്ലിമിൽ വന്നിട്ടുള്ള മറ്റൊരു ഹദീസ് ശ്രദ്ധിക്കുക:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه
وسلم مَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كُتِبَتْ
لَهُ حَسَنَةً وَمَنْ هَمَّ بِحَسَنَةٍ فَعَمِلَهَا كُتِبَتْ لَهُ عَشْرًا إِلَى
سَبْعِمِائَةِ ضِعْفٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا لَمْ تُكْتَبْ
وَإِنْ عَمِلَهَا كُتِبَتْ
ആശയം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു
റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ
പറഞ്ഞു : ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും
എന്നാൽ അവൻ അത് ചെയ്യാൻ സാധിക്കാതിരിക്കുകയും ചെയ്‌താൽ അവൻ ഒരു നന്മയായി രേഖപ്പെടുത്തപ്പെടും
.എന്നാൽ ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും ആ നന്മ പ്രവർത്തിക്കുകയും ചെയ്‌താൽ
അവനു പത്ത് മുതൽ എഴുനൂറു ഇരട്ടി വരെ പ്രതിഫലം രേഖപ്പെടുത്തപ്പെടും( ധാരാളം ഇരട്ടികൾ വരെ
എന്നും ചില ഹദീസുകളിൽ കാണാം). എന്നാൽ ഒരു തിന്മ
ചെയ്യാൻ ഉദ്ദേശിക്കുകയും പക്ഷെ അവൻ ആ തിന്മയിൽ നിന്ന് ഒഴിവാകുകയും ചെയ്‌താൽ ആ തിന്മ
രേഖപ്പെടുത്തപ്പെടുന്നില്ല (മറ്റു ചില ഹദീസുകളിൽ അത് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും എന്നും
വന്നിട്ടുണ്ട്); ആ തിൻമ അവൻ പ്രവർത്തിച്ചാൽ അത് (ഒരു തിന്മയായി മാത്രം
) രേഖപ്പെടുത്തപ്പെടും
JOIN US 8848787706
Comments
Post a Comment